Saturday, May 17, 2025
HomeAmericaഎച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെര്‍സണുമായി ചര്‍ച്ച നടത്തി.

എച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെര്‍സണുമായി ചര്‍ച്ച നടത്തി.

എച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെര്‍സണുമായി ചര്‍ച്ച നടത്തി.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വണ്‍ ബി വിസ വിഷയത്തില്‍ ഈയ്യിടെ അമേരിക്കന്‍ ഗവണ്മെണ്ട് സ്വീകരിച്ച നിലപാടുകളെ കുറിച്ച് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലെഴ്സനുമായി ചര്‍ച്ച നടത്തി.’
“അമേരിക്കന്‍സ് ഫസ്റ്റ്’ എന്ന പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് എച്ച് വണ്‍ ബി വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതെന്നും, എന്നാല്‍ ഈ വര്‍ഷം ഇതുവരെ പിന്തുടര്‍ന്ന വിസ നയത്തില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്നും, നിശ്ചിത വിസകള്‍ നല്‍കുമെന്നും സെക്രട്ടറി ടില്ലേഴ്സണ്‍ ഉറപ്പ് നല്‍കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍്ക്കാണ് H 1B വിസായുടെ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
ഒബാമയുടെ ഡാക്കാ (DACA) ഉത്തരവനുസരിച്ച് അമേരിക്കയിലുള്ള 7000 ത്തിലധികം വരുന്ന ഇന്ത്യന് മാതാപിതാക്കളുടെ കുട്ടികള്‍ക്ക് അമേരിക്കയില്‍ തുടരുന്നതിനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു. അനധികൃതമായി അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികളുടെ എണ്ണം 7000 ത്തിലധികംമാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 22 ന് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടുകളെ യു എസ് സ്റ്റേറ്റ് സെക്രട്ടറി പ്രത്യേകം പ്രശംസിച്ചു. തുടര്‍ന്നും അഫ്ഗാനിസ്ഥാന് ആവശ്യമായി പിന്തുണ ഇന്ത്യാ ഗവണ്മെണ്ട് നല്‍കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
RELATED ARTICLES

Most Popular

Recent Comments