Tuesday, November 26, 2024
HomeAmerica15,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

15,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

15,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

പി.പി. ചെറിയാന്‍.
വിചിറ്റ(കാന്‍സസ്): വിചിറ്റ എം പ്രൈസ് ബാങ്കില്‍ 151,000 ഡോളറിന്റെ ചെക്ക് നിക്ഷേപിക്കാനെത്തിയ ഇറാക്കി ഡോക്ടറല്‍ വിദ്യാര്‍ത്ഥിയെ ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തു. സത്താല്‍ അലിയേയും ഭാര്യ, പതിനഞ്ചു വയസ്സുള്ള മകള്‍ എന്നിവരേയും പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
1993ല്‍ ഇറാക്കില്‍ നിന്നും എത്തിയ സത്താര്‍ വിചിറ്റ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയാണ്. ഈയ്യിടെയാണ് മിഷിഗണിലുള്ള വീട് വിറ്റ് വിചിറ്റയിലേക്ക് കുടുംബസമ്മേതം താമസം മാറ്റിയത്. അലിയുടെ മൂത്തമകന്‍ ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്.
ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനെകുറിച്ചു ജീവനക്കാരനുമായി സംസാരിക്കുന്നതിനിടയില്‍(അഞ്ചുമിനിറ്റിനുള്ളില്‍) പോലീസ് എത്തിയ അലിയെ കൈയ്യാമം വെക്കുകയായിരുന്നു. 151,000 ഡോളര്‍ സ്ഥലം വിറ്റു കിട്ടിയതാണെന്നു പറഞ്ഞിട്ടും പോലീസ് അത് പരിശോധിക്കാന്‍ തയ്യാറായില്ല എന്ന് അലി പറഞ്ഞു.
ഇത്രയും വലിയ തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയതില്‍ സംശയം തോന്നിയ ജീവനക്കാരാണ് വിവരം പോലീസില്‍ അറിയിച്ചതെന്നും, ചെക്കിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടുവെന്നുമാണ് പോലീസ് വിശദീകരണം.
അറസ്റ്റിനു മുമ്പ് ആവശ്യമായ രേഖകള്‍ പോലീസിന് നല്‍കിയെന്നും, എന്നാല്‍ പോലീസ് അതൊന്നും കാര്യമായി എടുത്തില്ലെന്നും, താന്‍ വംശീയതയുടെ ഇരയാണെന്നും അലി പിന്നീട് പറഞ്ഞു. സത്താര്‍ അലി ആയതുകൊണ്ടാണഅ ഇത് സംഭവിച്ചതെന്നും, ജെയിംസോ, റോബര്‍ട്ടോ ആയിരുന്നുവെങ്കില്‍ സംഭവിക്കുകയില്ലായിരുന്നുവെന്നും അലി പരാതിപ്പെട്ടു. ചെക്കിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ ഇവരെ വിട്ടയക്കുമെന്നും പോലീസും വ്യക്തമാക്കി.3
RELATED ARTICLES

Most Popular

Recent Comments