Saturday, May 10, 2025
HomeAmericaടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്.

ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്.

ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്.

പി.പി. ചെറിയാന്‍.
ടെന്നസി: ടെന്നസിയിലെ ബേണറ്റ് ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ ഇന്നു രാവിലെയുണ്ടായ വെടിവെയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പതിനൊന്നിനു പള്ളിയിലെ സര്‍വീസ് കഴിഞ്ഞ് പാര്‍ക്കിംഗ് ലോട്ടിലേക്ക് നടന്നു നീങ്ങുകയായിരുന്ന സ്ത്രീക്കു നേരേയാണ് അക്രമി ആദ്യമായി വെടിയുതിര്‍ത്തത്. തുടര്‍ന്ന് പള്ളിയുടെ പുറകുവശത്തുകൂടി അകത്ത് പ്രവേശിച്ച് കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. മൂന്നു സ്ത്രീകള്‍ക്കും മൂന്നു പുരുഷന്മാര്‍ക്കും വെടിയേറ്റു. അവരെ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ ആരാധനയ്‌ക്കെത്തിയ മറ്റൊരു യുവാവ് കാറില്‍ നിന്നും തോക്കെടുത്ത് അക്രമിയെ നേരിട്ടു. മല്‍പ്പിടുത്തത്തിനിടയില്‍ അക്രമിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
വെടിവെച്ച അക്രമി 25 വയസ്സുള്ള ആഫ്രിക്കന്‍- അമേരിക്കന്‍ ഇമ്മാനുവേല്‍ കിഡ്ഗ സാംസണെന്ന് പോലീസ് സ്ഥീരീകരിച്ചു. മെലിന സ്മിത്ത് (39) എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്നും പോലീസ് അറിയിച്ചു.
അക്രമിയെ നേരിട്ട റോബര്‍ട്ട് (22) എന്ന യുവാവ് തക്കസമയത്ത് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.2
RELATED ARTICLES

Most Popular

Recent Comments