ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയുടെ നൂറാം ജന്മദിനത്തില്‍ സെര്‍ച്ച് എന്‍ജിനില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ആദരവൊരുക്കി ഗൂഗിള്‍. ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രവിഷയത്തില്‍ ഡോക്റേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരിയുമാണ് ഡോ അസിമ ചാറ്റര്‍ജി. അപസ്മാരത്തിനും മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്ന് കണ്ടുപിടിക്കുന്നതിന് നിര്‍ണായക സംഭാനകള്‍ നല്‍കിയ ഗവേഷകയായിരുന്നു അസിമ ചാറ്റര്‍ജി. ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ക്കുള്ള ഗവേഷണത്തില്‍ അവര്‍ നല്‍കിയ സംഭാവനകളും നിര്‍ണായകമായിരുന്നു.
1917 സെപ്റ്റംബറില്‍ ഇന്നേ ദിവസമായിരുന്നു കോല്‍ക്കത്തയില്‍ അസിമ ജനിച്ചത്. 2006 നവംബറില്‍ തന്റെ 90-ാം വയസില്‍ അന്തരിക്കുമ്ബോള്‍ അവര്‍ ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞരുടെ നിരയില്‍ ഇടംപിടിച്ചിരുന്നു. അവരുടെ ഗവേണഫലമായ ചുഴലിക്കും മലേറിയയ്ക്കെതിരെയുമുള്ള മരുന്നുകളും ക്യാന്‍സര്‍ സെല്ലിന്റെ വളര്‍ച്ച തടയുന്നതിനുമുള്ള മരുന്നുകളും വിവിധ ഔഷധക്കമ്ബനികള്‍ പേറ്റന്റ് സ്വന്തമാക്കി പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.
കോല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ രസതന്ത്രത്തില്‍ ഓണേഴ്സ് ബിരുദം സ്വന്തമാക്കിയായായിരുന്നു തന്റെ ഗവേണമേഖലയിലേക്ക് അസിമ തിരിഞ്ഞത്. തുടര്‍ന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ 1938 ല്‍ ബിരുദാന്തര ബിരുദവും ആറ് വര്‍ഷത്തിനുശേഷം ഡോക്ടറേറ്റും കോല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വന്തമാക്കി.