മിലാല്‍ കൊല്ലം.
വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിലെ കരീപ്ര എന്ന സ്ഥലത്ത് ഒരു കല്ല്യാണ നിശ്ചയത്തിനു പോയി. അമ്മയുടെ കുഞ്ഞമ്മയുടെ മകളുടെ മകളുടെ ആണു നിശ്ചയം. ഞങ്ങളുടെ വീട്ടിൽ നിന്ന് ആണുങ്ങളായിട്ട് പോകുന്നത് ഞാനാണു. അഛൻ ചെറുപ്പത്തിലെ മരിച്ചു പോയത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം അമ്മ എന്നെയാണു പറഞ്ഞുവിടുന്നത്. അങ്ങനെ എനിക്ക് അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.
കടവൂർ നീരാവിൽ അമ്മയുടെ ഒരു കുഞ്ഞമ്മയുടെ മകന്റെ കല്ല്യാണം. ഞാനും അമ്മയും ഉണ്ടായിരുന്നു. ചെറുക്കൻ എന്റെ ബാബു മാമൻ അല്ലെ എന്ന് കരുതി സദ്യ ഉണ്ണാൻ കയറി ചെന്നപ്പോൾ അവിടെ പെണ്ണിന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ പറയുന്നു ആ പിള്ളാരെയൊക്കേ ഇഞ്ഞ് പിടിച്ച് പുറത്താക്ക് അവർക്ക് അവസാനം ആണെന്ന്.
അങ്ങനെ എന്നെയും പിടിച്ച് പുറത്താക്കി. ഞാൻ മറുവശത്തു കൂടി ചെന്നപ്പോൾ പിടിച്ചിറക്കിയ ആൾ അവിടെ നിൽക്കുന്നു. പിന്നെ ഞാൻ കരഞ്ഞു കൊണ്ടിഞ്ഞു ചെറുക്കന്റെ വീട്ടിൽ പോരുന്നു. അന്ന് അമ്മയോട് ഞാൻ പറഞ്ഞു ഇനി മേലാൽ ഞാൻ എങ്ങും പോകില്ല എന്ന്. എന്നാലും പലയിടത്തും എനിക്ക് തന്നെ പോകേണ്ടി വന്നു. ഞാൻ ഇത് എഴുതിയത് ഇപ്പോഴുള്ളവർക്ക് അറിയില്ല. മുൻ കാലങ്ങളിൽ ഇങ്ങനെ ഒരു ഒതുക്കൽ കാരുണ്ടായിരുന്നു. ഇപ്പോൾ ആദ്യം പിള്ളാർക്കാണു മുൻ ഘടന.
അങ്ങനെ ഞങ്ങൾ കരീപ്പ്ര നിശ്ചയത്തിനു പോയി. ഞാൻ എന്റെ വലിയ മാമൻ അതിനിളയ മാമൻ അതിനിളയ മാമൻ വലിയ മാമന്റെ മൂത്തമകൻ എല്ലാവരും ഉണ്ട്. നിശ്ചയം കഴിഞ്ഞ് തിരിച്ചു വന്ന് ബസ് കാത്തു നിന്നു. ഏറ്റവും ഇളയ മാമൻ ഒഴികേ ഞങ്ങൾ എല്ലാവരും ഉണ്ട്. ബസ് വന്നു എല്ലാവരും കയറി. ബസ് വിട്ട് കുറേ മുന്നോട്ട് പോയപ്പോൾ വലിയമാമന്റെ കയ്യിലിരുന്ന കാലൻ കുട കാണുന്നില്ല. വലിയ മാമൻ ഉടൻ തന്നെ പറഞ്ഞു കുട എടുക്കാൻ മറന്നു. കുട ആ ബസ് കാത്ത് നിന്നയിടത്തിരിയ്ക്കുകയാണു. അപ്പോഴേയ്ക്കും ബസ് ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞു. ഞങ്ങൾ എല്ലാവരും ഉണ്ടെങ്കിലും ഞങ്ങളെ ആരേയും ബുദ്ധിമുട്ടിക്കാതെ വലിയമാമനു നേരേ ഇളയമാമൻ പറഞ്ഞു ഞാൻ ഇവിടെ ഇറങ്ങുന്നു. കുട എടുത്ത് ഞാൻ അങ്ങ് വീട്ടിൽ എത്തിക്കാം. അങ്ങനെ മാമൻ അവിടെ ഇറങ്ങി.
അത് അങ്ങനെയാ ഈ മാമൻ. ആരേയും സഹായിക്കുന്നതിനും. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതിനും പ്രത്യകം ശ്രദ്ധിക്കും. എന്റെ കുടുംബത്തിലുള്ള പലരും ഇപ്പോഴും ചോദിക്കാറുണ്ടു. നിങ്ങടെ ആ സുരേന്ദ്രൻ എന്ന മാമൻ ഇപ്പോഴും ഉണ്ടോ എന്ന്. അവർ പറയും അദ്ദേഹം കുടുംബ ക്ഷേത്രത്തിൽ വന്നാൽ പിന്നെ നമ്മൾ ഒന്നും പേടിക്കണ്ടാ. എല്ലാ കാര്യങ്ങളും അദ്ദേഹം നോക്കിക്കൊള്ളും.
ഒരിക്കൽ മയ്യനാട് കൊച്ചു നടയിൽ ഉത്സവം. ഞാൻ മുതലാളിയോട് ചോദിച്ചിട്ട് വീട്ടിൽ വന്നപ്പോൾ നാലുമണിയായി. അപ്പോൾ അമ്മ പറഞ്ഞു. മാമൻ വന്നു. വന്നപ്പോൾ ഇവിടെ വലിയ രസമായിരുന്നു. ഒരാൾ ഉത്സവം പ്രമാണിച്ച് കള്ള് കുടിച്ച് ഒരു ലവലുമില്ലാതെ ഞങ്ങളുടെ വീടിന്റെ വടക്കു വശത്തുള്ള റോഡരുകിൽ വന്നു കിടന്ന് ചീത്ത പറച്ചിൽ ആയിരുന്നു. ഞങ്ങളുടെ വീടിന്റെ അതിരിൽ മൊത്തം മുള്ള് ഉള്ള പാല വച്ച് പിടിപ്പിച്ചിരിക്കുകയാണു. അതുകൊണ്ട് ആർക്കും പെട്ടന്ന് ഇതിനിടയിലൂടെ അകത്ത് കടക്കാൻ പറ്റില്ല. അവിടെ ആണു ഇദ്ദേഹം കിടക്കുന്നത്. മാമൻ എന്ത് ചെയ്തു എന്നു വച്ചാൽ ചെന്നിട്ട് ഇദ്ദേഹത്തിന്റെ രണ്ട് കാലിന്റെയും ഇടയ്ക്ക് കൂടി മുള്ള് പാല വരുത്തിയിട്ട് കാലു രണ്ടും മുൻപോട്ടും പിറകോട്ടും ഒന്നു രണ്ട് പ്രാവശ്യം വച്ചു. ഇയാൾ അവിടെ കിടന്ന് നല്ല നിലവിളി വിളിച്ചു. മാമൻ പറഞ്ഞു. ഇനി പേടിക്കണ്ടാ അവന്റെ ജീവിധത്തിൽ ഇനി അവിടെ വന്ന് കിടന്നിട്ട് ചീത്ത വിളിക്കില്ല. ഇവിടെ വരുമ്പോഴേ അവൻ ഓടിയ്ക്കോളും.
അങ്ങനെ ബസ് നിറുത്തി മാമൻ കുടയെടുക്കാൻ ഇറങ്ങി. ബസ് ബെല്ലടിച്ചു വിട്ടു. അപ്പോൾ വലിയ മാമൻ പറയുന്നു അയ്യോ കുട ഇവിടെ ഉണ്ട്. മാമൻ കയ്യിൽ കൊണ്ട് കയറിയ കുട അപ്പോൾ തന്നെ ബസിന്റെ ഒരു ചാരു സീറ്റിന്റെ പിറകിൽ അങ്ങ് തൂക്കിയിട്ടു. മാമൻ കോട്ടൺ മില്ലിലെ ജോലിക്കാരൻ ആയിരുന്നത് കൊണ്ട് ഒരു കാലൻ കുട എപ്പോഴും കയ്യിൽ കാണുമായിരുന്നു. അങ്ങനെ എന്തായാലും കുട കിട്ടി.
ദിവസങ്ങൾ പലത് കഴിഞ്ഞു കൊണ്ടേ ഇരുന്നു. ഒരു ദിവസം അറിയുന്നു മാമൻ ഒരു ആട്ടോയും വിളിച്ചു കൊണ്ട് മല്ലശ്ശേരി വിളയിൽ പോയി എന്ന്. അവിടെ ചെന്നപ്പോൾ മല്ലശ്ശേരി വിള അവിടെ ഇല്ല. ഇല്ലാത്തതല്ല. ഞാനോക്കേ ജനിക്കുന്നതിനു മുൻപേ അത് വിറ്റ് കഴിഞ്ഞിരുന്നു. മാമൻ ആട്ടോക്കാരൻ പറ്റിച്ചു എന്ന് പറഞ്ഞു. പക്ഷേ ആട്ടോക്കാരൻ മാമനെ തിരിച്ചു വീട്ടിൽ കൊണ്ട് വന്നിട്ട് പൈസയും വാങ്ങി പോയി. ഒരു ദിവസം ഞാൻ വീട്ടിനു വിളയിൽ നിൽക്കുന്നു മാമൻ തെക്കതിൽ നിന്ന് നടന്നു വന്ന് എന്നോട് പറയുന്നു എടാ അവൾ ഇന്നലെയങ്ങ് മരിച്ചു പോയി. അപ്പോൾ മാമി അവരുടെ വീട്ടിനു മുന്നിൽ ഞങ്ങളെയും നോക്കി നിൽക്കുകയാണു. അങ്ങനെ ദിവസങ്ങൾ ആഴ്ച്ചകളായും ആഴ്ച്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങൾ ആയും കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു.
ഒരു ദിവസം മാമൻ കൊല്ലത്തേക്കുള്ള ഒരു ബസിൽ കയറി ആരുമറിയാതെ പോയി. കൊല്ലത്ത് ഇറങ്ങാൻ സമയം കണ്ടക്റ്റർക്ക് ആളിനെ മനസിലായിട്ട് ഇറങ്ങാൻ അനുവതിച്ചില്ല. തിരിച്ച് വീട്ടിൽ എത്തിച്ചു. ഒരു ദിവസം വൈകുന്നേരം ഞാൻ വീടിനു വിളയിൽ നിൽക്കുന്നു അപ്പോൾ മാമൻ ഇഞ്ഞോട്ട് നടന്ന് വന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ അമ്മയേ വിളിച്ചു എന്നിട്ട് ചോദിച്ചു ചോർ ഇട്ടോ? അമ്മ പെട്ടന്ന് ചോറിട്ട് കൊടുത്തു. മാമന്റെ മകൻ വന്നിട്ട് എന്നോട് ചോദിച്ചു അഛൻ എന്തിയേ? ഞാൻ പറഞ്ഞു ഇവിടെ ഉണ്ട് ചോറുതിന്നുന്നു. അയാൾ പറഞ്ഞു ഒരുപാട് അസുഖം ഉള്ളതാണു. അതുകൊണ്ട് ചോറുകൊടുത്തുക്കൊടാ. ഞാൻ പറഞ്ഞു ഇനി അതൊന്നും നോക്കണ്ട പെങ്ങളുടെ അടുത്ത്ന്ന് ഇത്തിരി ചോറു തിഞ്ഞുന്നതല്ലേ തിന്നട്ട്.
പിന്നെ ഞാൻ ഗൾഫിൽ വന്നിട്ട് അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ മാമൻ കിടപ്പാണു. മാമനോട് എന്നേ അറിയുമോ എന്ന് പല പ്രാവശ്യം ചോദിച്ചു. മാമനു ഒരു അനക്കവും ഇല്ല. മാമന്റെ മകൻ വന്ന് ചോദിച്ചു ഇവനെ അറിയുമോ? ഒരു അനക്കവും ഇല്ല. അപ്പോൾ മാമന്റെ മകൻ മാമന്റെ പ്പെരു വിളിച്ചു കൊണ്ട് ചോദിച്ചു ദിവാകരേണ്ണാ. ഉടൻ മാമൻ എന്ത്ടേ. ഇന്ന് ജോലിക്ക് പോയില്ലേ? ഉടൻ മാമൻ ഇല്ല ഇന്ന് ലീവിലാണു.
അതെ മാമനു അസുഖം വരുന്നതിന്റെ തുടക്ക കാലം ആയിരുന്നു ഞാൻ പങ്കെടുത്ത കരീപ്രയിലെ കല്ല്യാണ നിശ്ചയം.
ഇതിനെല്ലാം എത്രയോ വർഷങ്ങൾക്ക് ശേഷമാണു ശ്രീ ബ്ലസ്സി സംവിധാനം ചെയ്ത മൊഹൻലാൽ ചിത്രം തന്മാത്ര പുറത്തു വന്നത്.
അതുകൊണ്ട് സുഹൃത്തുക്കൾ ഒരു കാര്യം മനസിലാക്കുക. നമ്മുടെ ആരേങ്കിലും ഇങ്ങനെ മറവിയിലേക്ക് പോകുന്നെങ്കിൽ അതിനെ നിസാര വൽക്കരിക്കാതെ അവരെ പ്രത്യകം ശ്രദ്ധിക്കുക. ട്രെയിനിലും മറ്റും കയറി പോകുന്ന പലരുമാണു പല പല വണ്ടി കയറി ഓർമ്മ ശക്തി നഷ്ടപ്പെട്ട് കാണപ്പെടുന്നത്.