ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജലവകുപ്പിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.
പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും രണ്ടുലക്ഷം രൂപ പിഴയിടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ‘ഡാം സെഫ്റ്റി’ നിയമത്തില്‍ ഭേദഗതി വരുത്തും. ഇതിനിടെ, ഹരിത കേരളാ മിഷന്റെ നേതൃത്വത്തില്‍ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.