ജോണ്‍സണ്‍ ചെറിയാന്‍.
ഇടുക്കി: ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊച്ചി-ധനുഷ് കോടി ദേശീയ പാതയില്‍ പൂപ്പാറക്ക് സമീപം ബൈക്കിനു മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. പൂപ്പാറ നിരപ്പേല്‍ പന്തടിക്കളം രാജുവിന്റെ മകന്‍ മനു(22)ആണ് മരിച്ചത്. രാവിലെ ഇരച്ചില്‍ പാലത്തിനു സമീപമാണ് അപകടം. സുഹൃത്ത് നന്ദുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി, ഉപ്പുതുറ, പീരുമേട്, കുട്ടിക്കാനം മേഖലകളില്‍ മഴയെ തുടര്‍ന്നുണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.