വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂയോർക്ക്: നേരോടെ, നിർഭയം, നിരന്തരം, വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി പ്രസ്ഥാനങ്ങളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങൾ ലോക മലയാളികൾക്കായി കാഴ്ച്ചവെക്കുന്നു.
ഓണത്തോട് അനുബന്ധിച്ചു ഇലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോ സോഷ്യൽ നടത്തിയ അഗോള വടംവലി മത്സരം കുവൈറ്റിൽ നിന്നും, ബ്രിട്ടണിൽ നിന്നും, കാനഡയിൽ നിന്നും വരെ ടീമുകൾ എത്തി മത്സരിച്ചു. പൂഞ്ഞാർ എം.എൽ.എ. പി.സി.ജോർജ്, കൊടിക്കുന്നേൽ സുരേഷ് എം.പി. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 15 മലയാളി സംഘടനകളെ കോർത്തിണക്കി കൊണ്ട് ട്രൈ ന് റ്റേറ്റ് കേരളാ ഫോറം ഒരുക്കിയ പൊന്നൊളി വിതറും ഓണം എന്നു പേരു നൽകിയ ഓണാഘോഷം ജനശ്രദ്ധ പിടിച്ചു പറ്റി. പൂഞ്ഞാർ എം.എൽ.എ. പങ്കെടുത്ത ഇലിനോയി മലയാളി അസ്സോസിയേഷൻ ഓണാഘോഷം, 80 പെൺകൊടികളെ നിരത്തിയ തിരുവാതിരയുമായി കേരളാ അസ്സോസിയേഷൻ ഓഫ് കോളറാഡോ, ലോസ് ആഞ്ചലസിലെ സാൻ ഫെനാന്റോ വാലിയിലുള്ള വാലി മലയാളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങളും, ഹ്യൂസ്റ്റണിലെ പ്രസിദ്ധ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ജന്മാഷ്ടമി അഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ഹ്യൂസ്റ്റണിൽ ആഞ്ഞടിച്ച ഹാർവ്വി കൊടുങ്കാറ്റ് വിതച്ച കെടുതികളിൽപ്പെട്ടവർക്കായി വിവിധ സന്നധ സംഘടനകൾ സഹായഹസ്തങ്ങളുമായി എത്തുന്നതിന്റെ നേർക്കാഴ്ച്ചകളും കാണാം. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529