മലപ്പുറം: മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് ഇന്ത്യൻ ജനാധിപത്യത്തേയും ആശയ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനുള്ള സമരത്തിന്റെ രക്തസാക്ഷിയാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്‌റിൻ. “വിയോജിപ്പുകളെ വെടിവെച്ച് കൊല്ലുന്നവർക്കെതിരിൽ പ്രതിരോധം” തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ജില്ലാ തല ഉദ്‌ഘാടനം തിരൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ് പരിവാർ ഭീകരതെക്കെതിരിലുള്ള പ്രതിസബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നത് തുടർക്കഥയാവുമ്പോൾ ഈ അപകടകരമായ അവസ്ഥകളെ ചോദ്യം ചെയ്യാൻ വിദ്യാർത്ഥികൾ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിയംഗം അബ്ദുൽ ബാസിത്, മിസ്ഹബ്, വലീദ് തുടങ്ങിയവർ സംസാരിച്ചു.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നടന്ന ‘ഐക്യദാർഢ്യ കയ്യും വിദ്യാർത്ഥി പ്രതിരോധവും’ പരിപാടി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ. റസാഖ് ഉദ്‌ഘാടനം ചെയ്തു. ഡോ. വി ഹിക്മത്തുള്ള യുണിറ്റ് പ്രസിഡന്റ് ആബിദ്, അപർണ, അഷ്‌ഫാഖ്,ആദർശ് തുടങ്ങിയവർ സംസാരിച്ചു.
മമ്പാട് എം.ഇഎസ് കോളേജിൽ നടന്ന പ്രതിരോധ ജ്വാല യുണിറ്റ് പ്രസിഡന്റ് കെ അൽത്താഫ് ഉദ്‌ഘാടനം ചെയ്തു. ഷാദിയ, സഫീർ, അമീറ, ശുഹൈബ്, മന്ന തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ വിവിധ കാമ്പസുകളിൽ ഐക്യദാർഢ്യ ഒപ്പുവെക്കൽ, പ്രതിരോധ ജ്വാല, വിദ്യാർത്ഥി സംഗമം, ഒപ്പുമരം തുടങ്ങി വിവിധ നടന്നു. ——————————— ഫോട്ടോ ക്യാപ്‌ഷൻ: ഗൗരി ലങ്കേഷിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല.