Saturday, November 23, 2024
HomeNewsആധാറും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.

ആധാറും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ആധാറും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിച്ചേക്കുമെന്ന് ചൂണ്ടിക്കാണിച്ചത്. ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കകരിയുമായി വിഷയം ചര്‍ച്ച ചെയ്തതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. എന്നാല്‍ നവംബര്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ചട്ടം പ്രാബല്യത്തില്‍ വരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.
ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
RELATED ARTICLES

Most Popular

Recent Comments