Monday, December 2, 2024
HomeCinemaനാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞു. പോലീസ് ഭീക്ഷണിപ്പെടുത്തി എന്ന ആരോപണം അറിയില്ല എന്ന് ഡിജിപി . ദിലീപിന്റെ അമ്മയുടെ പരാതി അന്വേഷണ സംഘത്തിന് കൈമാറി എന്നും ഡിജിപി
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി.
ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാല്‍ താന്‍ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ തയാറാണെന്നും പറയുന്നു.
RELATED ARTICLES

Most Popular

Recent Comments