Thursday, September 19, 2024
HomeIndiaഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ Mi A1 ഇന്ത്യന്‍ വിപണിയില്‍.

ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ Mi A1 ഇന്ത്യന്‍ വിപണിയില്‍.

ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ Mi A1 ഇന്ത്യന്‍ വിപണിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 14,999 രൂപ വിലയുള്ള ഫോണ്‍ 2017 സെപ്തംബര്‍ 12 മുതല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകും.മെയ് ഹോം ഉള്‍പ്പെടെയുള്ള ഓഫ്ലൈന്‍ സ്റ്റോറുകളിലും മറ്റും വരും ദിനങ്ങളില്‍ ഫോണ്‍ ലഭ്യമായി തുടങ്ങും . ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നി കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുന്നത്.
ഗൂഗിളിലുമായി ചേര്‍ന്ന് ഷവോമി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ ആണ് Mi A1 .
Google Play Protect വഴി സുരക്ഷിതമായ അപ്ഡേറ്റുകള്‍ ഫോണില്‍ ലഭ്യമാകും.
Mi A1 ക്യാമറ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ഓട്ടോമാറ്റിക്കായിട്ട് സേവ് ചെയ്യപ്പെടും.
12 മെഗാപിക്സല്‍ സെന്‍സറുകളുടെ ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് Mi A1 യുടെ സവിശേഷത. പ്രൈമറി സെന്‍സര്‍ സ്പോര്‍ട്സ് വൈഡ് ആംഗിള്‍ ലെന്‍സും , സെക്കന്‍ഡറി ക്യാമറ ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുത്തുന്നു.കൂടാതെ ഫോണില്‍ 2x ഒപ്റ്റിക്കല്‍ സൂം, 10x ഡിജിറ്റല്‍ സൂം ലഭിക്കുന്നു.
5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലെയും , ഗോറില്ലാ ഗ്ലാസ് പരിരക്ഷയോടൊപ്പം 1920 x 1080 പിക്സല്‍ റെസൊലൂഷനുമാണ് മറ്റൊരു സവിശേഷത. 4GB റാമും 64GB ഇന്റേണല്‍ സ്റ്റോറേജും ലഭിക്കുന്ന ഫോണ്‍ 14 നാനോമീറ്റര്‍ ഫിന്‍ഫെറ്റ് ടെക്ക്നോളജിയില്‍ രൂപകല്‍പന ചെയ്ത ക്വാല്‍കോം 625 ഒക്ടാകോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ ഗ്രാഫൈറ്റ് ഷീറ്റുള്ളതിനാല്‍ താപനില -2 ഡിഗ്രി കുറയ്ക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോക്ക് 10V സ്മാര്‍ട് പിഎ ഫീച്ചറും ഫോണില്‍ ഉണ്ട്.
3080mAh ബാറ്ററിയാണ് ഫോണിലുള്ളത്.വിരലടയാള സെന്‍സറും ഉപകരണത്തിന്റെ മുകളിലുല്‍ ഒരു IR ബ്ലാസ്റ്റര്‍യുമുണ്ട്. 4 ജി ലൈറ്റ് , ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ്- സി പോര്‍ട്ട്, ഡ്യുവല്‍ സിം തുടങ്ങിയവ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments