ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ന് അദ്ധ്യാപക ദിനം. ലോകമെമ്ബാടുമുള്ള ഗുരുക്കന്മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണമിക്കാനുള്ള ദിനമാണ് സെപ്തംബര്‍ 5.അക്ഷരവെളിച്ചത്താല്‍ കണ്ണുതുറപ്പിച്ച മണ്‍മറഞ്ഞ ഗുരുനാഥന്മാര്‍ക്കും, അമ്മയുള്‍പ്പടെ എല്ലാ ഗുരുക്കന്മാരുടേയും മുന്നില്‍ ആദരമര്‍പ്പിക്കാനുള്ള അവസരംകൂടിയാണിത്. അദ്ധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയേയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപകര്‍ക്കായി ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അതിനായി തിരഞ്ഞെടുത്തത് ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രഗല്ഭ അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ്.