Saturday, November 23, 2024
HomeLiteratureഉത്രാടപാച്ചിൽ. (അനുഭവ കഥ)

ഉത്രാടപാച്ചിൽ. (അനുഭവ കഥ)

ഉത്രാടപാച്ചിൽ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഒരു മുപ്പത്‌ വർഷം മുൻപ്‌ ഒരു ഉത്രാട ദിവസം വൈകിട്ട്‌ ഒരു ആറരമണി സമയം. കൊട്ടിയത്തും പരിസരത്തും ഒരാളുണ്ടായിരുന്നു. പേരോർമ്മയില്ല. ഇദ്ദേഹത്തിനു കൂടെ കൂടെ ബുദ്ധി ഭ്രമം വരും ഈ സമയം ഓടി കടയിലോട്ട്‌ വരും ഒരു ക്ലോർപ്പ്രോമാസിൻ 100മില്ലിഗ്രാം വാങ്ങും കുറച്ച്‌ വെള്ളവും കൂടി വാങ്ങി അത്‌ കഴിച്ചിട്ട്‌ പോയിക്കിടന്ന് ഉറങ്ങും.
ഇദ്ദേഹത്തിനു അസുഖം വന്നു കഴിഞ്ഞാൽ കറണ്ടിൽ കളിക്കുക ഇതാണു പരിപാടി. ഏതെങ്കിലും കറണ്ടിന്റെ പോസ്റ്റിൽ വലിഞ്ഞങ്ങു കയറും. കയ്യിൽ ഒരു കൊടുവാൾ (വെട്ടുകത്തി) ഉണ്ടാകും. പിന്നീട്‌ മണിക്കൂറുകൾ ഇദ്ദേഹം പോസ്റ്റിൽ ഇരിക്കും ഇതാണു പതിവ്‌.
അങ്ങനെ ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം ആറരമണിക്ക്‌ ഇദ്ദേഹം ചാടി ഒരു പോസ്റ്റിൽ അങ്ങ്‌ കയറി. എന്നിട്ട്‌ കറണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണു. അന്ന് കൊട്ടിയത്ത്‌ പോലീസ്‌ സ്റ്റേഷൻ ഇല്ല. ചാത്തന്നൂർന്ന് എസ്‌ ഐ സഘം വന്നു. പോസ്റ്റിനു താഴേ നിന്നുകൊണ്ട്‌ എസ്‌ ഐ ആക്രോശിച്ചു. ഇറങ്ങി വാ താഴേ എന്ന് പറഞ്ഞ്‌ വളരെ ഉറക്കേ. അപ്പോഴേക്കും നേരം ഇരുട്ടി ഏഴുമണി ആയി. ഇദ്ദേഹത്തിനു ഒരു കുലുക്കവും ഇല്ല പോസ്റ്റിന്റെ മണ്ടയിൽ തന്നെ ഇരിക്കുകയാണു. ഒടുവിൽ എസ്‌ ഐ പറഞ്ഞു നീ ഇറങ്ങി വരുന്നോ ഞാൻ അങ്ങോട്ട്‌ കയറി വരണോ എന്ന്. എന്നിട്ടും ഒരു അനക്കവുമില്ലാതെ അവിടെ തന്നെ ഇരിക്കുന്ന ആളിനെ താഴേ ഇറക്കാൻ വേണ്ടി എസ്‌ ഐ പോസ്റ്റിലോട്ട്‌ വലിഞ്ഞു കയറി കറണ്ടും അങ്ങു പോയി.
പിന്നീട്‌ ഒരു ബഹളം ആയിരുന്നു. പോസ്റ്റിൽ ഇരുന്ന ആൾ വെട്ടുകത്തിയുമായി താഴോട്ട്‌ ഇറങ്ങി അതേ വേഗതയിൽ എസ്‌ ഐയും താഴേക്ക്‌ ഇറങ്ങി. വെട്ടുകത്തിയുമായി വന്ന ഭ്രാന്തൻ ഇരുട്ടത്ത്‌ എസ്‌ ഐയുടെ പിന്നാലെ പാഞ്ഞു. എസ്‌ ഐ ജീവനും കൊണ്ട്‌ കൊട്ടിയം മൊത്തം ഓടി. ഇരുട്ടായത്‌ കൊണ്ടും നല്ല കറുത്ത ആളായതുകൊണ്ടും എസ്‌ ഐക്ക്‌ ഒന്നും കാണാൻ വയ്യ. അതുകൊണ്ട്‌ എസ്‌ ഐ ഓട്ടമോട്‌ ഓട്ടം. ഭ്രാന്തൻ കുറച്ച്‌ ഓടിയിട്ട്‌ നേരേ ഞങ്ങളുടെ കടയിൽ വന്ന് ഒരു ക്ലോർപ്പ്രോമാസിൻ 100മില്ലിഗ്രാം വാങ്ങി കഴിച്ചിട്ട്‌ സിനിമയോന്നും ഇല്ലാതെ കിടക്കുന്ന ആനന്ദ തീയറ്ററിന്റെ മുറ്റത്ത്‌ പോയി ഉറക്കം ആയി.
തിരുവോണത്തിന്റെ അന്ന് രാത്രി ഞങ്ങളുടെ ക്ലബിൽ പോയി. കലോപാസന എന്നായിരുന്നു ക്ലബിന്റെ പേർ. അവിടെ ചെന്നപ്പോൾ ഓണാഘോഷത്തിന്റെ ബഹളങ്ങൾ നടക്കുകയാണു. അവിട്ടത്തിന്റെ അന്ന് രാവിലെ മാരത്തോൺ ഉണ്ട്‌. അപ്പോൾ മാരത്താൻ ഓട്ടം തുടങ്ങുമ്പോൾ പൊട്ടിക്കാൻ ഒരു വെള്ളിടി പടക്കം അവിടെ ഇരിക്കുന്നത്‌ കണ്ടു. മയ്യനാട്‌ വെള്ളമണൽ സ്കൂളിന്റെ വടക്കുവശം ആണു കലോപാസന ക്ലബ്‌. അങ്ങനെ ഞങ്ങൾ അവിടെ തമാശയോക്കേ പറഞ്ഞ്‌ നിന്ന് രാത്രി പന്ത്രണ്ടോടെ അവിടുന്നു ഇറങ്ങി പപ്പടത്തിന്റെ കടയുടെ അടുത്തെത്തിയപ്പോൾ സന്തോഷിന്റെ മുണ്ടിന്റെ ഇടയിൽ നിന്ന് പൊക്കിയിഞ്ഞ്‌ എടുത്തു ക്ലബിൽ ഇരുന്ന വെള്ളിടി. അടിച്ച്‌ മാറ്റി കൊണ്ട്‌ പോരുന്നു. അത്‌ പിന്നെ നേരെ കൊണ്ടു വന്ന് ഇപ്പോൾ ഷിയ ആശുപത്രി നിൽക്കുന്ന പുരയിടത്തിൽ കൊണ്ട്‌ വന്ന് ഒരു കൊച്ച്‌ തെങ്ങിന്റെ മുകളിൽ വച്ച്‌ പൊട്ടിച്ചു. ഭയങ്കര ശബ്ദവും ആയിരുന്നു. ആ തെങ്ങും പോയി. അടുത്ത ദിവസം രാവിലെ ഞങ്ങളും ഉണ്ട്‌ ക്ലബിൽ. മാരത്താൻ തുടങ്ങാൻ നേരം വെടി നോക്കുന്നു അവിടെ എങ്ങും കാണാനില്ല. പിന്നെ വാ വച്ച്‌ ഇട്ടോന്ന് പറഞ്ഞ്‌ ഉൽഘാടനം ചെയ്തു.
RELATED ARTICLES

Most Popular

Recent Comments