Friday, May 23, 2025
HomeNewsകാറിന് തീപിടിച്ച്‌ മൂന്ന് സുഹൃത്തുക്കള്‍ വെന്തുമരിച്ചു.

കാറിന് തീപിടിച്ച്‌ മൂന്ന് സുഹൃത്തുക്കള്‍ വെന്തുമരിച്ചു.

കാറിന് തീപിടിച്ച്‌ മൂന്ന് സുഹൃത്തുക്കള്‍ വെന്തുമരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുഗ്രാം: ഗുരുഗ്രാമില്‍ കാറിന് തീപിടിച്ച്‌ മൂന്ന് സുഹൃത്തുക്കള്‍ വെന്തുമരിച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 60ലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാറില്‍ തീപടരുമ്ബോള്‍ സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു മൂവരും.
ദേവേന്ദര്‍ (38), ഗജേന്ദര്‍ (38), നരേന്ദര്‍ (28) എന്നിവരാണ് മരിച്ചത്. മൂവരും പല്‍റ ഗ്രാമവാസികളാണ്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മൂവരും കാറിനുള്ളില്‍ മദ്യപിക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു.
കാറിന്റെ എഞ്ചിനില്‍ നിന്നും തീപടര്‍ന്നാകാം അപകടമുണ്ടായതെന്ന അനുമാനത്തിലാണ് പോലീസ്. എന്നാല്‍ ഇത് കൊലപാതകമാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments