ജോണ്‍സണ്‍ ചെറിയാന്‍.
ചണ്ഡിഗഡ്: ഹരിയാന സോനേപാത് ഐഐറ്റിയെ ഞെട്ടിച്ച് ക്ലാസ്മുറിയില്‍ ദുരന്തം. ഐഐറ്റി വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ സഹപാഠിക്കു നേരെ വെടിയുതിര്‍ത്തു. 16 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ് ഇരുവരും.
രണ്ടു ദിവസം മുമ്ബ് ഉണ്ടായ ഒരു തര്‍ക്കമാണ് സൗഹൃദത്തെ തോല്‍പ്പിച്ച് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ വിദ്യാര്‍ത്ഥി റോത്തക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നിച്ചിരുന്ന് സംസാരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് രണ്ടു പേര്‍ നടന്നു വരുകയായിരുന്നു.
ഇവര്‍ക്ക് അടുത്ത് എത്തിയപ്പോള്‍ തോക്ക് കൈയിലെടുത്ത് വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വൈരാഗ്യത്തിന്റെ പേരില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥി വെടിയേറ്റ് നിലത്തേക്ക് വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് രണ്ടു പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.