Wednesday, December 4, 2024
HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വര്‍ഷം മധു കൊട്ടാരക്കര.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വര്‍ഷം മധു കൊട്ടാരക്കര.

പി.പി.ചെറിയാന്‍.
അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2018-2019 കാലയളവിലെ പ്രസിഡണ്ടായി മധു കൊട്ടാരക്കര നിയുക്തനായി. ചിക്കാഗോയിൽ വെച്ച് നടന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ദേശീയ സമ്മേളന സമാപനവേദിയിൽ വെച്ചാണ് സ്ഥാനം ഏറ്റെടുത്തത്‌. 2018 ജനുവരി 1 നു മധു പ്രസിഡണ്ടായി ഔദ്യോദികമായി ചുമതലയേൽക്കും.
അശ്വമേധം ഓൺലൈൻ ന്യൂസിൻ്റെ മാനേജിങ് എഡിറ്റർ ആണ് മധു കൊട്ടാരക്കര.അമേരിക്കയിലെ ആദ്യകാല പത്രമായ അശ്വമേധത്തിന്റെ ഓൺലൈൻ പതിപ്പ് ആരംഭിച്ചത് മധുവാണ്.
കൊട്ടാരക്കരയില്‍ മനോരമയുടെ ചുമതല വഹിച്ചിരുന്ന പിതാവിനോടൊപ്പം ചെറുപ്പത്തില്‍ പ്രവര്‍ ത്തിച്ച് മാധ്യമരംഗത്തെ തുടക്കം . പിന്നീട് ബാം ഗ്ളൂരില്‍ പഠനകാലത്ത് ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ന്യൂസ് ലെറ്റര്‍ ആയ ‘യൂണിവേഴ്സിറ്റി ന്യൂസ് ” എഡിറ്റോറിയല്‍ ബോര്‍ഡംഗമായി. .ഈ കാലയളവില്‍ All India Freelance Journalist Association (AFJA) അംഗമായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീറിംഗിൽ ബിരുദം നേടിയതിനു ശേഷം അമേരിക്കയിലെത്തി. തുടക്കത്തില്‍ കേരള എക്സ്പ്രസില്‍ കോളം റൈറ്ററായിരുന്നു..
2008 ല്‍ ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു .2010-ല്‍ ന്യൂജേഴ്‌സിയിൽ നടന്ന നാലാമത് ഇന്ത്യാ പ്രസ്സ് ക്ലബ് ദേശീയ സമ്മേളന കണ്‍വീനറായി .2012 -2013 കാലയളവിൽ പ്രസ് ക്ലബിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി. 2014മുതൽ 2015 വരെ ഇന്ത്യ പ്രസ്സ് ക്ലബ് അഡ്വൈസറി ബോര്‍ ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
2012 ജനുവരിയില്‍ കൊച്ചിയിൽ വെച്ച് ഇപ്പോൾ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയ
നെയും പങ്കെടുപ്പിച്ചു സംഘടിപ്പിച്ച മാധ്യമശ്രീ അവാർഡ് വിതരണ ചടങ്ങു വൻവിജയമാക്കുവാൻ മുഖ്യപങ്കുവഹിച്ചവരിൽ ഒരാളാണ് മധു. ഇന്ത്യാ പ്രസ്സ് ക്ലബ് ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു കൊച്ചിയിലെ മാധ്യമശ്രീ അവാർഡ് ദാനചടങ്ങ്.
കേരളത്തിലും, അമേരിക്കയിലും രാഷ്ട്രീയ-മാധ്യമ-സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള വലിയൊരു സുഹൃത്ത് വലയത്തിനുടമയാണ് മധു. അമേരിക്കൻ മലയാളി മാധ്യമരംഗത്തെ കൂട്ടായ്മക്ക് നൽകിയ സംഭാവനകൾ വിലയിരുത്തി , അർഹതക്ക് അംഗീകാരമായാണ് പ്രസിഡണ്ട്‌ സ്ഥാനത്തെത്തുന്നത്.
2006 മുതൽ ന്യുജേഴ്സി കേന്ദ്രമാക്കി സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന മധു, കൊട്ടാരക്കര ആസ്ഥാനമായുള്ള കൊട്ടാരക്കര കിംഗ്‌സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.
സ്വപ്ന രാജന്‍ ആണ് ഭാര്യ. മക്കള്‍ അമ്മു & തുമ്പി. അശ്വമേധം പത്രാധിപര്‍ രാജു മൈലപ്ര, അലക്സാണ്ടര്‍ സാം (ദീപിക) എന്നിവരുടെ അനന്തരവന്‍ കൂടിയാണ്‌ മധു.3
RELATED ARTICLES

Most Popular

Recent Comments