Tuesday, December 3, 2024
HomeAmericaഎന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി.

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി.

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി.

ജോയിച്ചന്‍ പുതുക്കുളം.
സാന്റ ക്ലാര, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ശനിയാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ആഡിറ്റൊറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണസദ്യയും പല വിധ കലാപരിപാടികളും കായിക പരിപാടികളും ഉണ്ടായിരുന്നു.
കാംപ്‌ബെല്‍ മേയര്‍ എലിസബത്ത് ഗിബ്ബണ്‍സ് മുഖ്യാതിഥിയായി മുന്‍ മേയര്‍ ജെസന്‍ ബേകര്‍, പ്രസിഡന്റ് രാജേഷ് നായര്‍, സെക്രട്ടറി മനോജ് പിള്ള എന്നിവരോടൊപ്പം ഭദ്രദീപം തെളിയിച്ചു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കാലിഫോര്‍ണിയ നായര്‍ സമുദായം സമൂഹത്തില്‍ പുലര്‍ത്തുന്ന ദൃഢമായ കുടുംബ ബന്ധങ്ങളെ അങ്ങേയറ്റം പ്രശംസിച്ചു. പൊതു ജീവിതത്തില്‍ എല്ലാവരും പിന്തുടരേണ്ട നന്മകള്‍ മുന്‍ മേയര്‍ ജെസന്‍ ബേകര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.
വന്‍ വിജയമായ തിരുവനന്തപുരത്തുവച്ചു നടന്ന അമേരിക്കന്‍ നായര്‍ സംഗമത്തെക്കുറിച്ചും, അതോടൊപ്പം അമേരിക്കന്‍ നായര്‍ സംഗമം കേരളത്തിലെ എന്‍.എസ്സ്.എസ്സ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് അമേരിക്കയില്‍ നിന്ന് കേരളത്തില്‍ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ച പദ്ധതിയെക്കുറിച്ചും പ്രസിഡന്റ് രാജേഷ് നായര്‍ വിശദീകരിച്ചു. മലയാളം ക്ലാസ്സുകളുടെ അടുത്ത അധ്യയന വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ മലയാളം ക്ലാസ്സില്‍ രണ്ടാം ലെവല്‍ പാസ്സായ പാര്‍ത്ഥ് ഗോപകുമാര്‍, റിയ നായര്‍, റിനു നായര്‍, ഋഷി നായര്‍, വിശാഖ് പിള്ള എന്നിവരും ഒന്നാം ലെവല്‍ പാസ്സായ അദൈ്വത് നായര്‍, അദൈ്വത് സുചിത്, അക്ഷജ് നായര്‍, അങ്കിത് കൃഷ്ണന്‍, അവനിത കര്‍ത്ത, ഇഷിക നായര്‍, കീര്‍ത്തന ബിജിലാല്‍, കൃഷ്ണ നിധിന്‍, നീല്‍ മനോജ്, റോഹന്‍ നാരോത്, രുദ്ര നായര്‍ എന്നിവരും സര്‍ട്ടിഫിക്കറ്റുകള്‍ മേയറില്‍ നിന്ന് ഏറ്റുവാങ്ങി.
മുന്നൂറിലധികം പേര്‍ പങ്കെടുത്ത ഓണസദ്യക്ക് ജിഷ്ണു തമ്പിയും അരവിന്ദും ഹരി ബാലകൃഷ്ണനും സജേഷ് രാമചന്ദ്രനും നേതൃത്വം നല്‍കി. എന്‍.എസ്സ്.എസ്സ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മന്ത്രോച്ചാരണ പ്രാര്‍ത്ഥന അധ്യാപകരായ സതീഷ് ബാബുവും ഐശ്വര്യയും നയിച്ചു. സുരേഷ് ചന്ദ്രനും ഹരി പുതുശ്ശേരിയും സംഘവും ചേര്‍ന്നൊരുക്കിയ അലങ്കാരങ്ങള്‍ ചടങ്ങിനു പൊലിമയേകി. സ്വപ്ന മനോജ്, അമ്മു സുജിത്, ഐശ്വര്യ അരവിന്ദ്, ശ്രീവിദ്യ കസ്തൂരില്‍, ഉദയ വേണുഗോപാല്‍, രേണു ശ്രീജിത്ത്, രശ്മി സജേഷ്, കവിത കൃഷ്ണന്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ അത്തപ്പൂക്കളം അതിമനോഹരമായി.
കേരളീയ നൃത്തങ്ങള്‍ക്കു പുറമേ ഓണ ഗാനങ്ങള്‍ ഉള്‍പ്പെട്ട സംഗീത പരിപാടികളും അരങ്ങേറി.
നിത്യ മധുവിന്റെ ഗണേശ സ്തുതിയോടെ കലാ പരിപാടികള്‍ ആരംഭിച്ചു. ജയ് പ്രദീപ്, ഉദയ വേണുഗോപാല്‍ സംവിധാനം ചെയ്ത ഓണം ഇതിവൃത്തമാക്കിയ സ്കിറ്റും കവിത കൃഷ്ണന്‍ നയിച്ച തിരുവാതിരയും മധു മുകുന്ദന്‍ അണിയിച്ചൊരുക്കിയ വഞ്ചിപ്പാട്ടും നിത്യ അരുണ്‍, പ്രത്യുഷ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷങ്ങള്‍ക്കു മിഴിവേകി. സ്മിത നായരും പ്രീതി നായരും ചേര്‍ന്ന് സംയോജിപ്പിച്ച കലാപരിപാടികള്‍ മധു മുകുന്ദനും മിനി നായരും നിയന്ത്രിച്ചു. ബിനു ബാലകൃഷ്ണന്‍ പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്തിച്ചു.
ശ്രീജിത്ത് നായരും സതീഷ് ബാബുവും ചേര്‍ന്ന് പരിപാടികളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. സിന്ധു, സ്വപ്ന, ഗംഗ, പ്രജുഷ, ഐശ്വര്യ അരവിന്ദ് എന്നിവര്‍ അതിഥികളെ വരവേറ്റു. സെക്രട്ടറി മനോജ് പിള്ള ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments