ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ചങ്ങനാശേരി – വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം. യുവതി ബൈക്കില്‍ സഞ്ചരിക്കവെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ലോറി സ്കൂട്ടറില്‍ തട്ടിയതോടെ റോഡില്‍ വീണ യുവതിയുടെ ശരീരത്തില്‍ കൂടി ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. പിന്നിലെ ടയറില്‍ കുരുങ്ങിയ യുവതിയെ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് ലോറി നിന്നത്. മാമൂട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.