ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍ : ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടങ്ങളുണ്ടാകാന്‍ കാരണമാകാറുണ്ട്. ഡ്രൈവറുടെ ശ്രദ്ധ പതറുന്ന കാര്യങ്ങള്‍ മറ്റു യാത്രക്കാരുടെ ഭാടത്തുനിന്ന് ഉണ്ടായാലും വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കും. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ അത്തരത്തിലൊരു അപകടം ഉണ്ടായത്. നാലു യുവാക്കള്‍ മാരുതി 800 സഞ്ചരിക്കവേയാണ് മുന്‍ സീറ്റില്‍ ഇരുന്ന ആള്‍ ഫെയ്സ്ബുക്ക് ലൈവ് തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് ഫെയ്സ്ബുക്ക് ലൈവിലൂടെ കാണാന്‍ സാധിക്കും. വാഹനത്തിലുണ്ടായിരുന്ന നാലില്‍ മൂന്നു പേരും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു എന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ മാരുതി 800 പൂര്‍ണ്ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ അമിത വേഗത്തില്‍ ഒാടുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പെട്ടന്നായിരുന്നു. ഉഹൈവേയിലൂടെ പോകുന്ന മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്ബോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം നടന്നത്.