Sunday, May 25, 2025
HomeNewsധോണിക്ക് പകരം വെക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദന്‍ സെവാഗ്.

ധോണിക്ക് പകരം വെക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദന്‍ സെവാഗ്.

ധോണിക്ക് പകരം വെക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദന്‍ സെവാഗ്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : മഹേന്ദ്ര സിങ് ധോണിക്ക് പകരം വെക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദന്‍ സെവാഗ്. 2019 ലെ ലോകകപ്പിലും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് നീലപ്പടയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കുമെന്നും സെവാഗ് പറഞ്ഞു.
ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്ക് ഏറെ മുതല്‍ക്കൂട്ടാണ്. അദ്ദേഹം റണ്‍സ് നേടുന്നുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിക്കണം. എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരേ ഫോം തുടരാനാവില്ലല്ലോയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. നിലവിലെ എല്ലാതാരങ്ങള്‍ക്കും വിവിധ മത്സരങ്ങളില്‍ അവസരം നല്‍കി അതില്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചെയ്യേണ്ടത്. ആറുമാസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായാല്‍ ഇന്ത്യക്ക് പ്രതീക്ഷകളോടെ ലോകകപ്പിനെ നേരിടാനാകുമെന്നും സെവാഗ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments