Sunday, June 15, 2025
HomeKeralaകെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി 13 പേര്‍ക്കു പരിക്ക്.

കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി 13 പേര്‍ക്കു പരിക്ക്.

കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി 13 പേര്‍ക്കു പരിക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: എംസി റോഡില്‍ നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി 13 പേര്‍ക്കു പരിക്കേറ്റു. ഏഴു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് (43) പരമേശ്വരന്‍ നായര്‍ (68), മാത്യു (36), ത്രിവിക്രമന്‍ (50), അഷ്റഫ് (41), ഡെന്നീസ് ലൂക്കോസ് (28), അനില്‍കുമാര്‍ (47) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച പുലര്‍ച്ചെ 1.30നു ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയ്ക്കു സമീപമാണു അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കെട്ടിടത്തിന്‍റെ തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ബസിന്‍റെ മുന്‍വശവും കെട്ടിടത്തിന്‍റെ വാതിലുകളും തകര്‍ന്നു. ബ്രേക്ക് ചെയ്തപ്പോള്‍ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ഡ്രൈവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
RELATED ARTICLES

Most Popular

Recent Comments