ജോണ്‍സണ്‍ ചെറിയാന്‍.
കോട്ട: വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് ഉത്തമ മാതൃകയായിരിക്കുകയാണ് ഒരു യുവതി. എട്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞെങ്കിലും തുടര്‍ പഠനത്തിലൂടെ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് ഇവര്‍. രാജസ്ഥാനത്തിലെ കോട്ട സ്വദേശിയും ശങ്കര്‍ ലാലിന്റെ ഭാര്യയുമായ രൂപ യാദവാണ് തന്റെ 20-ാം വയസില്‍ നീറ്റ് പരീക്ഷ വിജയിച്ച് ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നത്.
അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളായ രൂപയുടെ വിവാഹം മൂത്ത സഹോദരി രുക്മയുടെ കൂടെയാണ് വീട്ടുകാര്‍ നടത്തിയത്. അന്ന് അവര്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. തന്റെ അമ്മാവന്‍ ഭീമരാം യാദവ് ഹൃദയ സ്തംഭനം മൂല മരണപ്പെട്ടതാണ് ഡോക്ടറാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രൂപ പറഞ്ഞു. തന്റെ താല്പര്യം മനസ്സിലാക്കിയ ഭര്‍ത്താവും വീട്ടുകാരും തനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതായും അവര്‍ വ്യക്തമാക്കി.
11 ഉം 12 ഉം ക്ലാസുകളില്‍ 81 ഉം 84 ഉം ശതമാനം മാര്‍ക്ക് നേടിയാണ് ഇവര്‍ നീറ്റ് പരീക്ഷക്ക് തയ്യാറെടുത്തത്. കോച്ചിംഗ് ആവശ്യമായിരുന്ന രൂപയെ ഭര്‍ത്താവ് അല്ലെന്‍ കോച്ചിംഗ് കേന്ദ്രത്തില്‍ ചേര്‍ത്തു. രൂപയുടെ കുടുംബത്തിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്ഥാപനം ഇവര്‍ക്ക് 75 ശതമാനം ഫീസ് ഇളവ് ചെയ്തു കൊടുത്തു. ഭര്‍ത്താവ് ടാക്സി ഓടാന്‍ ആരംഭിച്ചു. ഒരു നാട് മുഴുവന്‍ ഇവര്‍ക്കൊപ്പം നിന്നു.
മൂന്നാമത്തെ ശ്രമത്തിലാണ് രൂപ 603 റാങ്ക് നേടി നീറ്റ് പരീക്ഷ വിജയിക്കുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന രൂപക്ക് വേണ്ടി അല്ലെന്‍ കോച്ചിംഗ് സ്ഥപാനം മാസാ മാസം ഒരു സംഖ്യ സ്കോളര്‍ഷിപ്പായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.