ജോണ്‍സണ്‍ ചെറിയാന്‍.
മൈക്രോമാക്സ് പുതിയ മോഡല്‍ ഇവോക് ഡ്യുവല്‍ നോട്ട് വിപണിയിലെത്തിക്കുന്നു. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഡ്യുവല്‍ ക്യാമറയാണുണ്ടാവുക. 9,999 രൂപയാണ് ഫോണിന്റെ വില. സോണി ഐഎംഎക്സ് 208 ലെന്‍സിന്റെ 13 മെഗാ പിക്സല്‍ ക്യാമറയും, 5 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറയുമാണ് ഫോണിന്റെ പിന്‍ വശത്തുള്ളത്. കൂടാതെ ഫോണിന് 5 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്.
1920 x 1080 പിക്സല്‍ റെസലൂഷന്‍ ഉള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, മീഡിയാടെക് എം ടി 6750 ഒക്ടാകോര്‍ പ്രോസസര്‍, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി 3 ജിബി റാമിന്റെ രണ്ട് പതിപ്പുകള്‍, 64 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ് ഡി കാര്‍ഡ് സൗകര്യം, 3000 മില്ലി ആമ്ബിയറിന്റെ ബാറ്ററി, ബ്ലൂടൂത്ത് , വൈഫൈ , ഡ്യൂവല്‍ സിം , ചാര്‍ജിങിനായി ടൈപ്പ് സി യുഎസ്ബി പോര്‍ട്ട്, ജിപിഎസ് എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. ഗോള്‍ഡ്, പ്രഷ്യന്‍ ബ്ല്യൂ എന്നീ രണ്ടു നിറങ്ങളില്‍ ഇവോക് ഡ്യുവല്‍ നോട്ട് ലഭ്യമാവും. ഓഗസ്റ്റ് 22 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഇവോക് ഡ്യുവല്‍ നോട്ട് വാങ്ങുവാന്‍ സാധിക്കും.