Thursday, November 28, 2024
HomeKeralaഅമിതാവേശവും അശ്രദ്ധയും നഷ്ടമാക്കിയത് ഒരു ജീവന്‍.... മീരക്ക് കണ്ണീരോടെ വിട.

അമിതാവേശവും അശ്രദ്ധയും നഷ്ടമാക്കിയത് ഒരു ജീവന്‍…. മീരക്ക് കണ്ണീരോടെ വിട.

അമിതാവേശവും അശ്രദ്ധയും നഷ്ടമാക്കിയത് ഒരു ജീവന്‍.... മീരക്ക് കണ്ണീരോടെ വിട.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ജൂനിയര്‍ വിദ്യാര്‍ഥികളുടെ കാര്‍ ഇടിച്ച്‌ അകാലത്തിന്‍ ജീവന്‍ പൊലിഞ്ഞ മീര മോഹന് നാട് കണ്ണീരോടെ വിട നല്‍കി. ഇന്നുരാവിലെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങ്. കോളേജിലെ അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയായിരുന്നു മീരാ. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളില്‍ കാറോടിച്ചിരുന്ന ആലംകോട് പള്ളിമുക്ക് ആര്‍.എസ് വില്ലയില്‍ മുഹമ്മദ് അഫ്സലിന്റെ (19) പേരില്‍ പൊലീസ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാലുവിദ്യാര്‍ത്ഥികളും ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മുഹമ്മദ് അഫ്സലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ക്കല സി.ഐ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11നാണ് നടാനിനെ നടുക്കിയ സംഭവം നടന്നത്. പ്രേജക്‌ട് സമര്‍പ്പിക്കാനായി വ്യാഴ്ച രാവിലെ കോളേജിലെത്തിയ മീരയെ ക്യാമ്ബസില്‍ നിന്ന് പുത്തേക്ക് അമിതവേഗത്തില്‍ കുതിച്ച സ്വിഫ്ട് ഇടിക്കുകയായിരുന്നു. അപകടകരമായി പാഞ്ഞുവന്ന കാര്‍ കണ്ട് സ്കൂട്ടര്‍ റോഡരികിലേക്ക് മാറ്റി നിറുത്താന്‍ മീര ശ്രമിച്ചെങ്കിലും അമിത വേഗതയില്‍ കുതിച്ചു വന്ന കാര്‍ സ്കൂട്ടറില്‍ ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ച മീരയുടെ തല കാറിന്റെ ചില്ലില്‍ തട്ടി ഗുരുതരമായ പരിക്കേറ്റിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ വീണ മീരയെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവരും ചേര്‍ന്ന് താങ്ങിയെടുത്തു വെള്ളം കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴുത്തെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഉടനെ പരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമാണെന്നു കണ്ടതോടെ കുട്ടിയെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ മീര മരിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments