Friday, November 29, 2024
HomeAmericaഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ.

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ.

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ.

പി.പി.ചെറിയാന്‍.
ആഗസ്റ്റ് 24 മുതൽ 26 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ കാർഷീകരംഗത്തു വിപ്ലകരമായ നേട്ടങ്ങൾ സമ്മാനിച്ച കൃഷിമന്തി വി.എസ് സുനിൽകുമാർ നേതൃത്വം കാർഷീക സെമിനാർ സംഘടിപ്പിക്കും. “കാർഷിക വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
മണ്ണിനോട് മല്ലടിച്ചു വളർന്ന ഒരു സമൂഹത്തിൻറെ പിന്തുടർച്ചക്കാരാണ് അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ ഏറെയും. കേരളത്തിന് ലോകം അറിയപ്പെടുന്ന ഒരു കാർഷിക സംസ്കാരവുമുണ്ട്. ജന്മനാടിൻ്റെ പൈതൃകങ്ങൾ കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുന്ന ഒട്ടേറെ കൃഷി സ്നേഹികളും നമ്മുക്കിടയിലുണ്ട്. അവർക്കെല്ലാം പ്രയോജനമാകുന്ന രീതിയിൽ ആധുനിക കൃഷി സമ്പ്രദായങ്ങളെ സംബന്ധിച്ചും സെമിനാറിൽ പ്രതിപാദിക്കും. മൂന്നാം ദിനം ഓഗസ്റ്റ് 26 നു ഉച്ചക്ക് 12.15 ആണ് സെമിനാർ .
സെമിനാറിൽ രതി ദേവി മോഡറേറ്ററും , ഡോ: റാം പിള്ള, മന്മഥൻ നായർ, മാധവൻ ബി.നായർ,ഡോ: ഫ്രീമു വർഗീസ്, ഡോ: മാണി സ്കറിയാ , സജി മാടപ്പിള്ളിൽ എന്നിവർ പാനലിസ്റ്റുകളുമായിരിക്കും.വി.എസ് സുനിൽകുമാർ കൃഷിമന്ത്രിയായതിനു ശേഷം കാർഷികരംഗത്തു കേരളത്തിന് ഏറെ പുരോഗതി നേടാൻ സാധിച്ചിട്ടുണ്ട്. കൃഷിയിറക്കാതെ തരിശുകിടന്ന ഹെക്ടർ കണക്കിന് ഭൂമിയിൽ കൃഷിയിറക്കി പൊന്നു വിളയിക്കാൻ സാധിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷലിപിതമായ പച്ചകറികൾ ഒഴിവാക്കുവാൻ വീട് തോറും ജൈവപച്ചക്കറി കൃഷി നടപ്പിലാക്കി സംസ്ഥാനത്തിന് സ്വയംപര്യാപ്ത നേടാൻ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു. കർഷകരുടെ ഉറ്റമിത്രമായ സുനിൽകുമാർ നയിക്കുന്ന കാർഷിക സെമിനാർ നമ്മുക്ക് ഏറെ വിജ്ഞാനപ്രദവും പുതുമ നിറഞ്ഞതുമായിരിക്കും.5
RELATED ARTICLES

Most Popular

Recent Comments