ജോണ്‍സണ്‍ ചെറിയാന്‍.
ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ്റോവറിന്റെ റഫ് ആന്റ് ടഫ് എസ്യുവി ഫ്രീലാന്‍ഡറിനു പുറമേ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ കിടിലന്‍ എസ്യുവി ചിങ്ങം ഒന്നിന് സ്വന്തമാക്കി യുവ നടന്‍ ഉണ്ണി മുകുന്ദന്‍. ജീപ്പിന്റെ ഏറ്റവും പുതിയ ചെറു എസ്യുവിയായ കോംപസാണ് ഉണ്ണി സ്വന്തമാക്കിയത്. കൊച്ചിയിലെ പിനാക്കിള്‍ ജീപ്പിലെ ആദ്യ കോംപസ് ഉടമയും താരം തന്നെ. ജീപ്പ് പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഈ കഴിഞ്ഞ ജൂലൈ 31നാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ ജീപ്പ് കോംപസ് പുറത്തിറങ്ങുന്നത്.
എസ്യുവികളെ അതിരറ്റു പ്രണയിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ്റോവറിന്റെ റഫ് ആന്റ് ടഫ് എസ്യുവി ഫ്രീലാന്‍ഡര്‍ ഉണ്ണിയുടെ ഗാരേജിലുണ്ട്. ഇതിനു പുറമേയാണ് കോംപസും താരം സ്വന്തമാക്കിയത്. കോംപസിന്റെ ലോഞ്ചിട്യൂഡ് ഓപ്ഷണല്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.
2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്ബനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്സ്. 14.99 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 10 ലക്ഷം രൂപക്ക് ജീപ്പ് റെനഗേഡും ഇന്ത്യയിലേക്ക് വരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.