Tuesday, November 26, 2024
HomeKeralaവിവാഹദിനത്തില്‍ വരന് കിട്ടിയ ഊരാക്കുടുക്ക്..ഊരിപ്പോരാന്‍ ഫയര്‍ഫോഴ്സ് സഹായം തേടി.

വിവാഹദിനത്തില്‍ വരന് കിട്ടിയ ഊരാക്കുടുക്ക്..ഊരിപ്പോരാന്‍ ഫയര്‍ഫോഴ്സ് സഹായം തേടി.

വിവാഹദിനത്തില്‍ വരന് കിട്ടിയ ഊരാക്കുടുക്ക്..ഊരിപ്പോരാന്‍ ഫയര്‍ഫോഴ്സ് സഹായം തേടി.

ജോണ്‍സണ്‍ ചെറിയാന്‍.
കായംകുളം : വിവാഹദിനത്തില്‍ വരന് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിനെത്തിയ ബന്ധുക്കള്‍ സ്‌നേഹത്തോടെ നല്‍കിയ സമ്മാനത്തില്‍ ഇത്തരമൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന് വരനും കൂട്ടരും കരുതിയിരുന്നില്ല. താലികെട്ട് കഴിഞ്ഞതിനു ശേഷമാണ് വരന്‍ ഇക്കാര്യം അടുത്ത ബന്ധുവിനെ അറിയിച്ചത്. സുഹൃത്തുക്കള്‍ നല്‍കുന്ന പണിയെക്കുറിച്ച് മാത്രമാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ ബന്ധു നല്‍കിയ സമ്മാനമാണ് വരനെ പറ്റിച്ചത്.
വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ആരോ നല്‍കിയ മോതിരമാണ് വരന് എട്ടിന്റെ പണിയായി മാറിയത്. താലി കെട്ടിനു ശേഷമുള്ള വരന്റെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് വരന്‍ തന്റെ കൈ കാണിച്ചത്. മോതിരം വിരലില്‍ കുടുങ്ങി നീരു വച്ചതിന്റെ വേദനയായിരുന്നു വരന്റെ മുഖത്ത് കണ്ടത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ വിരലില്‍ നിന്നും മോതിരം മുറിച്ചു മാറ്റിയതിനു ശേഷമാണ് വരന്‍ വീണ്ടും പള്ളിയിലേക്കെത്തിയത്. അപ്പോഴാണ് വധു ഇക്കാര്യം അറിഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട് വരനും വധുവിനും പണി കിട്ടുന്നത് സ്വാഭാവികമായ കാര്യമാണ്. സുഹൃത്തുക്കളും ബന്ധുക്കളും നല്‍കുന്ന സ്‌നേഹപൂര്‍വ്വമായ പണി ചിലപ്പോഴൊക്കെ അതിരു കടക്കാറുമുണ്ട്. അത്തരത്തിലൊരു പണിയാണ് നെടുമങ്ങാട് സ്വദേശിയായ ജോണി ജോണ്‍സന് ലഭിച്ചത്. വിവാഹത്തിന് ലഭിച്ച സമ്മാനമാണ് വിനയായി മാറിയത്.
കായംകുളം സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ച് വിവാഹിതനായ ജോണി ജോണ്‍സനാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് ജോണ്‍സണ്‍ കാരണം വെളിപ്പെടുത്തിയത്.
വിവാഹ ചടങ്ങിനെത്തിയ ബന്ധുക്കളിലാരോ സമ്മാനിച്ച മോതിരം വിരലില്‍ കുടുങ്ങി നീരു വെച്ചതായിരുന്നു പ്രശ്‌നം. മോതിരം ഈരിയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും കഴിഞ്ഞില്ല.
മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ അടുത്ത ബന്ധുവിനെ വിവരം അറിയിച്ച് ഫോട്ടോഗ്രാഫറോടൊപ്പം വരന്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്ക് പോയി. പോകുന്ന കാര്യം വധുവിനോട് പോലും പറഞ്ഞിരുന്നില്ല.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന്‍ പള്ളിയില്‍ നിന്നും അപ്രത്യക്ഷനായ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വധുവും ബന്ധുക്കളും പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങിയിരുന്നു.
മോതിരം വിരലില്‍ കുടുങ്ങി നീരുവെച്ചതിനാല്‍ ഊരിയെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മുറിച്ചു മാറ്റുകയായിരുന്നു. വിരലിന് പരിക്ക് പറ്റാതെ മോതിരം മുറിച്ച് മാറ്റിയതോടെയാണ് വരന് ആശ്വസമായത്.
മോതിരം ഊരി മാറ്റിയതിനു ശേഷം തിരിച്ച് പള്ളിയിലെത്തിയതിനു ശേഷമാണ് വരന്‍ ഇക്കാര്യം വധുവിനെ അറിയിച്ചത്. വരനെ കാണാതെ പരിഭ്രാന്തരായി നിന്ന ബന്ധുക്കള്‍ക്ക് കാര്യമറിഞ്ഞതോടെ ആശ്വാസമായി.
RELATED ARTICLES

Most Popular

Recent Comments