Saturday, April 12, 2025
HomeCinemaദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂ, ഈ അവസ്ഥയില്‍ ദുഖമുണ്ട്; ശോഭന.

ദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂ, ഈ അവസ്ഥയില്‍ ദുഖമുണ്ട്; ശോഭന.

ദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂ, ഈ അവസ്ഥയില്‍ ദുഖമുണ്ട്; ശോഭന.

ജോണ്‍സണ്‍ ചെറിയാന്‍.
നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ പ്രതികരണവുമായി നടി ശോഭന. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന  തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്.
പക്ഷാപാതമില്ലാതെ എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന ഇടമാണ് മലയാള സിനിമ. പക്ഷെ ഇത്തരത്തിലുള്ള ഒരു സംഭവം അരങ്ങേറുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നടിയെന്ന നിലയില്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിച്ചതും മലയാള സിനിമയില്‍ തന്നെ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ എനിക്ക് ധാരണയില്ല. ഒരു കുടുംബം പോലെ ഇരുന്ന മലയാള സിനിമയില്‍ ഇതൊക്കെ സംഭവിക്കുന്നു എന്നത് വിശ്വസിക്കാനാകുന്നല്ല.
ദിലീപിനെ 1997 ലാണ് ഞാന്‍ പരിചയപ്പെടുന്നത്. മമ്മൂട്ടിയും ഞാനും പ്രധാനവേഷങ്ങളിലെത്തിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍. സെറ്റില്‍ ദിലീപ് വളരെ തമാശക്കാരനായിരുന്നു. എല്ലാവരും അദ്ദേഹത്തെപ്പറ്റി നല്ലത് മാത്രമേ പഞ്ഞു കേട്ടിരുന്നുള്ളൂ. കഴിവുള്ള പോലീസ് ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത് എന്ന് തന്നെയാണ് എന്റെ വിശ്വാസം- ശോഭന പറഞ്ഞു
RELATED ARTICLES

Most Popular

Recent Comments