Friday, November 22, 2024
HomeHealthതടി കുറയ്ക്കാന്‍ തേന്‍ ചേര്‍ത്ത തക്കാളിജ്യൂസ്.

തടി കുറയ്ക്കാന്‍ തേന്‍ ചേര്‍ത്ത തക്കാളിജ്യൂസ്.

തടി കുറയ്ക്കാന്‍ തേന്‍ ചേര്‍ത്ത തക്കാളിജ്യൂസ്.

ജോണ്‍സണ്‍ ചെറിയാന്‍.
തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഡയറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രാതലിനൊപ്പം തക്കാളി ജ്യൂസ്. ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കിയും അധികമുളള വെള്ളം നീക്കിയും ഇത് തടി കുറയ്ക്കും. തേനും തടി കുറയ്ക്കാന്‍ നല്ലതാണ്.
തക്കാളിയില്‍ വൈറ്റമിന്‍ സി, എ, ബി, ഡി, കെ, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, സോഡിയം, ആര്‍ജിനൈന്‍ എന്നിവയുണ്ട്. പോരാതെ സിട്രിക്, ഓക്സാലിക്, മാലിക് ആസിഡുകളും. ഇവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. തേന്‍ സ്വഭാവികമായി പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.
മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ് ബ്രേക്ഫാസ്റ്റില്‍ തക്കാളി ജ്യൂസ് ഉള്‍പ്പെടുത്തുന്നത്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ലാക്സേറ്റീവായി പ്രവര്‍ത്തിക്കും. ദഹനം ശക്തിപ്പെടുത്തും. ഇതില്‍ ധാരാളം എന്‍സൈമുകളും ധാതുക്കളുമുണ്ട്.
കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ ഗുണകരം. ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും. തേനിലെ ആന്റിഓക്സിഡന്റുകളും ഹൃദയത്തിന് നല്ലതാണ്.വാതസംബന്ധമായ വേദനകളും സന്ധിവേദനയുമെല്ലാം മാറ്റാന്‍ നല്ലൊരു വഴിയാണ് രാവിലെ തേന്‍ ചേര്‍ത്ത ഒരു ഗ്ലാസ് തക്കാളി ജ്യൂസ്.
ഇതിലെ വൈറ്റമിനുകളും കാല്‍സ്യവുമെല്ലാം എല്ലുകള്‍ക്കുറപ്പു നല്‍കും. വേദന കുറയ്ക്കും. രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതിനു പകരം ഉപയോഗിയ്ക്കാവുന്ന വഴിയാണിത്. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ചുളിവുകളുണ്ടാകുന്നത് തടയാന്‍ ഏറെ ഫലപ്രദം.
രാവിലെ ഇതു കുടിയ്ക്കുന്നത് ചര്‍മത്തിനും ഉണര്‍വുണ്ടാക്കും.
നല്ലപോലെ പഴുത്ത തക്കാളിയുപയോഗിച്ച്‌ ഫ്രഷ് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുക.
RELATED ARTICLES

Most Popular

Recent Comments