Wednesday, August 13, 2025
HomeKeralaമാനേജര്‍ക്ക് ജയിലില്‍ നിന്നും നിഷാമിന്റെ ഭീഷണി.

മാനേജര്‍ക്ക് ജയിലില്‍ നിന്നും നിഷാമിന്റെ ഭീഷണി.

മാനേജര്‍ക്ക് ജയിലില്‍ നിന്നും നിഷാമിന്റെ ഭീഷണി.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ ലഭിച്ച്‌ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍നിന്നും തന്റെ സ്ഥാപനത്തിലെ മാനേജരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്പേസസ് മാനേജര്‍ക്ക് ഭീഷണി ലഭിച്ചത്. കേസ് നടത്തിപ്പിന് പണം നല്‍കണമെന്നും രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണു ഭീഷണി.
ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിഷാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ്. പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
RELATED ARTICLES

Most Popular

Recent Comments