രശ്മി സജയൻ. (Street Light fb group)
വൃത്തം വീട് …..
ഞാൻ ബിന്ദു…..
ആരങ്ങളും വ്യാസങ്ങളും താണ്ടി ജീവിതം കൈയകലെ….
ചാപങ്ങളും കോണുകളും ത്രികോണങ്ങളും
പലയളവുകളിൽ, വ്യത്തത്തിനുള്ളിൽ ….
‘O’ വട്ടമാണത്……..
ചുറ്റളവും വ്യാപ്തിയും കുറഞ്ഞയിടം …. …
ഒരു ബിന്ദുവിൽ നിന്നു മറുബിന്ദുവിലേക്കുള്ള പ്രയാണം……
അച്ചുതണ്ടിൽ ചുറ്റി വൃത്തത്തിനുള്ളിലെ വൃത്തങ്ങൾ……
കിടപ്പുമുറിയും അടുക്കളയുമായി ബന്ധിപ്പിക്കാനായൊരാരം….
ബിന്ദുവിനേയും കുട്ടികളേയും തമ്മിലൊന്നിപ്പിക്കാനായൊരു വ്യാസം…..
വൃത്തത്തിനുള്ളിലൂടെ കറങ്ങിയ ഞാൻ
ആരവും വ്യാസവും ഭേദിച്ച് പുറത്തിറങ്ങി…..
സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു പൊട്ടു മാത്രം……
ഞാനെന്ന പൊട്ട്….