Sunday, December 1, 2024
HomeCinemaതമിഴ് നടന്‍ ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു.

തമിഴ് നടന്‍ ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു.

തമിഴ് നടന്‍ ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.  
തമിഴ് നടന്‍ ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു. രണ്ടു മില്യനിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് ചിമ്പു. പോസ്റ്റീവ് ചിന്തകള്‍ക്കുപകരം നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് താരം ട്വിറ്റര്‍ ഉപേക്ഷിച്ചത്. ‘പോസ്റ്റീവ് ചിന്തകള്‍ക്കുപകരം നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയ എനിക്ക് നല്‍കുന്നത്. അതിന്റെ ഭാഗമാകാന്‍ എനിക്ക് പേടിയാകുന്നു. ഒരു സെലിബ്രിറ്റിക്ക് സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താല്‍പര്യം. അതിനാല്‍തന്നെ വിട പറയുന്നതിനു മുന്‍പായി ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, എപ്പോഴും സ്നേഹിക്കുക. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍’ ഇതായിരുന്നു ചിമ്ബുവിന്റെ അവസാന ട്വീറ്റ്.
കമല്‍ഹാസന്‍ അവതാരകനായുള്ള ബിഗ്ബോസ് ഷോയിലേ താരമായ നടി ഒവിയയെ വിവാഹം കഴിക്കാന്‍ തയാറാണെന്നു പറഞ്ഞുളള ഒരു ട്വീറ്റ് ചിമ്പുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച്‌ ചിമ്പു രംഗത്തെത്തി. ഈ വിഷയം ചിമ്പുവിന്റെ പേരിലുളള ട്വിറ്റര്‍ ഏറെ വേദനിപ്പിച്ചിരുന്നു.
എന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. പക്ഷേ ബിഗ്ബോസിലെ മല്‍സരാര്‍ഥിയായ നടിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ വന്ന വാര്‍ത്ത ശരിക്കും വേദനിപ്പിച്ചു. വ്യാജവാര്‍ത്തയ്ക്കു പിന്നാല്‍ ആരാണെന്ന് എനിക്കറിയാം. ഇത് അവസാനത്തെ താക്കീതാണ്.
ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മറുപടി മറ്റു രീതിയിലായിരിക്കുമെന്നും ചിമ്പു അന്ന് പറഞ്ഞിരുന്നു.
RELATED ARTICLES

Most Popular

Recent Comments