ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: പിതാവിന്റെ മരണം അറിയാത്ത മകന്‍ സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു. സല്യൂട്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനുമായ സൈജുവാണ് എല്ലാവര്‍ക്കും മാതൃകയായത്.
കൊല്ലത്ത് മന്ത്രി മേഴ്സികുട്ടിയമ്മ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷം നടക്കുമ്ബോള്‍ കൊല്ലം എ ആര്‍ ക്യാമ്ബിലെ പോലീസ് പ്ലട്ടൂണ്‍ അംഗമായ സൈജു പരേഡില്‍ സല്യൂട്ട് നല്‍കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് സൈജുവിന്റെ പിതാവ് ഭരതന്‍ മരിക്കുന്നതും. സഹപ്രവര്‍ത്തകരായ പോലീസുകാര്‍ വിവരം അറിഞ്ഞെങ്കിലും മരണവിവരം സൈജുവിനെ അറിയിച്ചില്ല.
പരേഡ് കഴിഞ്ഞതിനു ശേഷം അറിയിച്ചപ്പോള്‍ അവസാനം താന്‍ ചെയ്യേണ്ട ഡ്യൂട്ടി കൂടി പൂര്‍ത്തിയാക്കിയാണ് സൈജു പിതാവിന്റെ ചേതനയറ്റ ശരീരം കാണാന്‍ പോകുന്നത്.