Friday, November 29, 2024
HomeCinemaമകന്‍ നിരപരാധി: മുഖ്യമന്ത്രിയ്ക്ക് ദിലീപിന്റെ അമ്മയുടെ കത്ത്.

മകന്‍ നിരപരാധി: മുഖ്യമന്ത്രിയ്ക്ക് ദിലീപിന്റെ അമ്മയുടെ കത്ത്.

മകന്‍ നിരപരാധി: മുഖ്യമന്ത്രിയ്ക്ക് ദിലീപിന്റെ അമ്മയുടെ കത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നിരപരാധിയാണെന്ന് കാട്ടി താരത്തിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മകന്‍ നിരപരാധിയാണെന്നും കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസം എറണാകുളത്തായിരുന്ന മുഖ്യമന്ത്രിയെ ദിലീപിന്റെ അമ്മ സരോജം സന്ദര്‍ശിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് നടക്കാത്തതിനാലാണ് ഇവര്‍ കത്തയച്ചതെന്നാണ് വിവരം. കത്ത് തുടര്‍ നടപടിയ്ക്കായി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തനിക്കെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തുന്ന പരാമര്‍ശങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments