Monday, April 13, 2026
HomeKeralaകുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹം,എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്കെതിരെ പരാതി .

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹം,എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്കെതിരെ പരാതി .

പി പി ചെറിയാൻ.

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നു എന്നാരോപിച്ച് സിപിഐഎം ഉന്നത നേതാക്കൾക്കെതിരെ പോലീസിൽ പരാതി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നൽകിയത്.

ശൈശവ വിവാഹ നിരോധന നിയമം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വിവാഹം നടത്തിയത് തങ്ങളല്ലെന്നും ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം. വിവാഹത്തിന് മുൻപ് വധൂവരന്മാർ പ്രായം തെളിയിക്കുന്ന രേഖകൾ പോലീസിനെ കാണിച്ചിരുന്നതായും പാർട്ടി വ്യക്തമാക്കി. കുന്നംകുളം പോലീസാണ് പരാതി അന്വേഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments