ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: പത്ത് വയസുകാരന്റെയും പതിനെട്ടുകാരിയുടേയും ദാമ്ബത്യം പ്രമേയമാക്കി സോണി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്ന ‘പെഹരെദാര്‍ പിയ കി’ എന്ന വിവാദ സീരിയലിനെതിരെ സര്‍ക്കാര്‍. സീരിയലിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി സീരിയല്‍ നിറുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കൗണ്‍സിലിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സീരിയല്‍ തെറ്റായ സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി പരമ്ബരയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരമ്ബരയ്ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്ബയിനും നടക്കുന്നുണ്ട്. ഒന്നേകാല്‍ ലക്ഷത്തിലേറെ ആളുകളാണ് സീരിയലിനെതിരായ ഓണ്‍ലൈന്‍ ക്യാമ്ബയിനില്‍ പങ്കാളികളായിട്ടുള്ളത്. പത്ത് വയസുകാരനായ ബാലന്‍ പതിനെട്ട് വയസുകാരിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഇവരുടെ മധുവിധു ആഘോഷവുമാണ് സീരിയലിലെ പ്രമേയം.