ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: ആറു വര്‍ഷത്തിനുള്ളില്‍ കോട്ടയം ജില്ലയിലെ റോഡുകളിലുണ്ടായത് പതിനയ്യായിരത്തിലേറെ വാഹനാപകടങ്ങള്‍. 2011 മുതല്‍ 2016 വരെ അപകടത്തില്‍ പൊലിഞ്ഞത് 1505 ജീവനുകള്‍. പരുക്കേറ്റത് ഇരുപതിനായിരത്തോളം പേര്‍ക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്നാണ് പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജൂലൈ വരെ ജില്ലയിലുണ്ടായത് 896 വാഹനാപകടങ്ങളാണ്. 56 പേര്‍ മരിച്ചു. 841 പേര്‍ക്ക് സാരമായി പരുക്കേറ്റു.
സീബ്രാ ലൈനുകള്‍ നിങ്ങളുടെ പാദ സ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുകയാണെന്ന് ഒരിക്കലൊരു ബോധവല്‍ക്കരണ ക്ലാസില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ടൗണുകളിലെ മിക്ക റോഡുകളിലും ഇതാണു സ്ഥിതി. സീബ്രാ ലൈനില്‍ കൂടി കടക്കുമ്ബോള്‍ വാഹനം നിര്‍ത്തണമെന്നാണ് നിയമം.എന്നാല്‍, ഇത് അനുസരിക്കാന്‍ മടിയുള്ള ഡ്രൈവര്‍മാരുമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ അടുത്തകാലത്തെ കണ്ടെത്തലാണ് ജീവിതശൈലീ രോഗങ്ങളും വാഹനാപകടങ്ങളും തമ്മിലുള്ള ബന്ധം. പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ വാഹനമോടിക്കുമ്ബോള്‍ ഉറങ്ങാനുള്ള സാധ്യത കൂടുതലാണ്.
രാത്രിയായാലും പകലായാലും ഉറക്കം വന്നാല്‍ അല്‍പ നേരമെങ്കിലും വാഹനം നിര്‍ത്തി വിശ്രമിക്കുക. ട്രാഫിക് ബോധവല്‍ക്കരണ വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധ അല്‍പമൊന്നു പാളിയാല്‍ അപകടത്തിലേക്കുള്ള വഴി തുറക്കും. അടുത്ത കാലത്തുണ്ടായ പല വാഹനാപകടങ്ങള്‍ക്കും കാരണമായത് ഡ്രൈവറുടെ ഉറക്കമാണ്. രാത്രി വൈകിയും നട്ടുച്ചയ്ക്കുമൊക്കെ വാഹനമോടിക്കുമ്പോഴാണ് ഉറക്കം വില്ലനാകുന്നത്.
ക്ഷീണവും ഉറക്കംതൂങ്ങലും അപകടത്തിന് കാരണമാണെന്നു കണ്ടെത്തിയതിനാല്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകളില്‍ ഡോക്ടറുടെ സാന്നിധ്യം കൂടി ഉറപ്പാക്കുന്നതിനുള്ള ആലോചനയിലാണ് ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫിസ്.ജീവിതശൈലീ രോഗങ്ങളുള്ളവര്‍ വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം.
ഉന്നത നിലവാരത്തില്‍ നവീകരിച്ച റോഡില്‍ മണിക്കൂറില്‍ 70 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനം ഓടിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍ തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍ പെടുന്നത്. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍, അശ്രദ്ധമായി വാഹനങ്ങളെ മറികടക്കല്‍, അപകടകരമായ സ്ഥലങ്ങളിലെ പാര്‍ക്കിങ്, അപകടവളവുകളിലെ അശ്രദ്ധമായ ഡ്രൈവിങ്, ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹനയാത്ര തുടങ്ങിയവയൊക്കെ അപകടത്തിന് കാരണമാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം ഇങ്ങനെ. അശ്രദ്ധമായി വഴിമുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാരെ വാഹനമിടിച്ചുണ്ടാകുന്ന അപകടങ്ങളും വര്‍ധിക്കുകയാണ്.
തൊട്ടടുത്ത് സീബ്രാ ലൈനുകള്‍ വരച്ചിട്ടുണ്ടെങ്കിലും അതിലൂടെ കടക്കാതെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ പോകാനാണ് ചിലര്‍ക്കിഷ്ടം.