Friday, May 30, 2025
HomeKeralaമുരുകന്റെ മരണം ; തമിഴില്‍ മാപ്പപേക്ഷിച്ച്‌ മുഖ്യമന്ത്രി.

മുരുകന്റെ മരണം ; തമിഴില്‍ മാപ്പപേക്ഷിച്ച്‌ മുഖ്യമന്ത്രി.

മുരുകന്റെ മരണം ; തമിഴില്‍ മാപ്പപേക്ഷിച്ച്‌ മുഖ്യമന്ത്രി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് തമിഴില്‍ മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിനായി മുഖ്യമന്ത്രി മാപ്പ് ചോദിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.
സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ മുരുകന് മരണം സംഭവിച്ചത് പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുരുകന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും, ഇക്കാര്യത്തില്‍ നിയമമോ നിമയഭേദഗതിയോ കൊണ്ടുവരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments