Monday, November 25, 2024
HomeIndiaഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി., ആഗസ്റ്റ് 18 മുതല്‍ ഫോണ്‍ ആമസോണ്‍ വഴി ലഭ്യമാകും. ഫുള്‍ എച്ച്‌ഡി 5.5 ഇഞ്ച് ഡിസ്പ്ലേ, റെസല്യൂഷന്‍ 1080X1920 പിക്സല്‍, ഗോറില്ല ഗ്ലാസ്, ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്സ് 20 പ്രോസ്സസര്‍, രണ്ട് സിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകള്‍, 4,000 എംഎഎച്ച്‌ ബാറ്ററി ശേഷി എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളാണ്.
കൂടാതെ 13 എംപിയും, 5 എംപിയുമുള്ള രണ്ട് ക്യാമറകളോട് കൂടിയ ലെനോവ കെ 8 നോട്ടിന്റെ ശേഖരണ ശേഷി 128 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. ഫോണിന്റെ മുന്‍ ക്യാമറ 13 എംപിയാണ്, 3 ജിബി റാമുള്ള 32ജിബി മെമ്മറി പതിപ്പിന് വിപണി വില 12,999 രൂപയും, 4 ജിബി റാമും, 64 ജിബി മെമ്മറിയുമുള്ളതിന്റെ വില 13,999 രൂപയാണ്.
RELATED ARTICLES

Most Popular

Recent Comments