ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും കാട്ടി സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി തുടങ്ങി നാലുപേര്‍ക്കെതിരെ നല്‍കി പരാതിയില്‍ നിന്നും യുവനടി പിന്മാറി.
പരാതി പിന്‍വലിക്കുകയാണെന്നാണ് നടി ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയി. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് നടി പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയത്.
നേരത്തെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് നടിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണം തുടരുകയാണെന്നും മുന്‍കൂര്‍ ജാമ്യം ഇരുവര്‍ക്കും അനുവദിക്കരുതെന്നുമായിരുന്നു പോലീസ് നിലപാട്.