Tuesday, February 10, 2026
HomeNewsകാറില്‍ പിന്തുടര്‍ന്ന സംഭവം: വികാസ് ബറാലെ ഹാജരാകണമെന്ന് നോട്ടീസ്.

കാറില്‍ പിന്തുടര്‍ന്ന സംഭവം: വികാസ് ബറാലെ ഹാജരാകണമെന്ന് നോട്ടീസ്.

കാറില്‍ പിന്തുടര്‍ന്ന സംഭവം: വികാസ് ബറാലെ ഹാജരാകണമെന്ന് നോട്ടീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
യുവതിയെ കാറില്‍ പിന്തുടര്‍ന്ന സംഭവത്തില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലെയുടെ പുത്രന്‍ വികാസ് ബറാലെ ഇന്ന് 11മണിക്കകം ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് അയച്ചു. ഇന്ന് ഹാജരായില്ലെങ്കില്ലെങ്കില്‍ വികാസിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. നോട്ടീസ് കൈപ്പറ്റാന്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വീടിന് പുറത്ത് പതിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച വര്‍ണിക കുണ്ഡു എന്ന 23കാരിയെ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ കാറില്‍ വികാസ് പിന്തുടര്‍ന്നുവെന്നാണ് പരാതി. വികാസിന്‍റെ ശല്യപ്പെടുത്തലിനെ തുടര്‍ന്ന് വര്‍ണിക പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. പിന്നീട് ഇയാളെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് അപ്പോള്‍ത്തന്നെ ജാമ്യത്തില്‍ വിട്ട പൊലീസ് നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. യുവതിയുടെ പരാതി ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
RELATED ARTICLES

Most Popular

Recent Comments