ജോണ്‍സണ്‍ ചെറിയാന്‍.
മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ തമാസകേന്ദ്രത്തില്‍ തീപ്പിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അസീസിയ മുഹ്തത്തുള്‍ ബാങ്കിലെ 173ാം നമ്ബര്‍ കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപടരുകയായിരുന്നു.
ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി തീകെടുത്തി. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 172 ഹാജിമാരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.