ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: മൊബെെല്‍ ചാറ്റിംഗിലൂടെ പണം തട്ടുന്ന പാലക്കാട് സ്വദേശിയെ ചാറ്റിംഗിലൂടെ തന്നെ പൊലീസ് കുടുക്കി. ചാറ്റിംഗീലൂടെ ആളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ പണവും സാധന സാമഗ്രികളും ഇയാള്‍ തട്ടിയെടുക്കാറുള്ളത്. മണ്ണാര്‍ക്കാട് കൈതച്ചിറ മാസാപറമ്ബ് മാളിയേക്കല്‍ സുല്‍ത്താന്‍ അലാവുദീന്‍ (29) ആണ് അറസ്റ്റിലായത്.
തൊടുപുഴ സ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നും ലാപ്ടോപ്, രണ്ട് മൊബെെല്‍ ഫോണുകള്‍, 6000 രൂപ, ചെക്ക്ബുക്ക്, എ.ടി.എം കാര്‍ഡ് എന്നിവയും അക്കൗണ്ടില്‍ നിന്നും 5000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. ഇവ തിരിച്ച് നല്‍കാന്‍ രണ്ട് ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് യുവാവ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രിന്‍സിപ്പില്‍ എസ്.എെ വി.സി വിഷ്ണുകുമാര്‍, എസ്.എെ വി.സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.