Saturday, November 23, 2024
HomeCinemaനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22വരെ നീട്ടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22വരെ നീട്ടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22വരെ നീട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22വരെ നീട്ടി. സുരക്ഷാ കാരണങ്ങളാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്ന് റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടുന്നതായി കോടതി അറിയിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദിലീപിന്റെ കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തുന്നത്. നേരത്തെ ജൂലായി 25ന് സമാനമായ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിലീപിനെ റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം, ഡോക്ടര്‍മാര്‍ ദിലീപിനെ പരിശോധിച്ച്‌ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജയിലധികൃതര്‍ അറിയിച്ചു. ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്. പ്രതിയ്ക്ക് ചെറിയ ജലദോഷവും നേരിയ കാലുവേദനയുണ്ടെന്നും അതിന് ‘വൈറ്റമിന്‍ ഇ’ അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലില്‍ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതര്‍ സൂചിപ്പിച്ചു.
ശനിയാഴ്ച ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിന് കൗണ്‍സിലിംഗ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍ പറഞ്ഞു. ജയിലില്‍ കൗണ്‍സിലിംഗ് നടക്കുന്നത് ശനിയാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകരെത്തി പ്രാര്‍ത്ഥന നടത്താറുണ്ട്. ദിലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്ത് കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ത്ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണ് പ്രാര്‍ത്ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്ക് പുറത്ത് വരാന്തയില്‍ ഇരുന്ന് പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല..
RELATED ARTICLES

Most Popular

Recent Comments