മിലാല്‍ കൊല്ലം.
എന്റെ കൊച്ചിലെ അതായത് നേഴ്സറിയിൽ പോകുന്ന കാലം വൈകിട്ട് അമ്മ വന്ന് തിരിച്ച് വിളിച്ച് കൊണ്ടു വരുന്ന സമയം മയ്യനാട് മീൻ ചന്തയിൽ കയറും. മയ്യനാട് മീൻ ചന്ത ഇപ്പോൾ നിൽക്കുന്നിടത്ത് അല്ല. അതിനു നേരേ എതിർ വശത്താണു. അന്ന് ചില പ്രത്യകതകൾ ഉണ്ട്. അവിടെ ചന്ത കിടക്കുന്ന കാലത്ത് എന്നും ഒരു അടി ഉറപ്പ് ആയിരുന്നു. അത് ആരാണെന്ന് ഒന്നും ചോദിക്കണ്ടാ. അതിനൊക്കേ അവിടെ ആളുണ്ട്. ഈ ചന്തയിൽ വടക്ക് ഭാഗത്തായി കിഴക്ക് പടിഞ്ഞാറായി ഒരു കടയുണ്ടായിരുന്നു. എന്റെ കൂടെ പഠിച്ച സുഹൃത്തിന്റെ വാppaയുടെ ആയിരുന്നു. എന്റെ സഹപാടിയുടെ പേരു നാരിയൽ ജിഹാദ് എന്നായിരുന്നു. ഇപ്പോ എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ല. ഈ പേരിന്റെ കാര്യവും അങ്ങനെ തന്നെ. ഒന്ന് എനിക്ക് അറിയാം നാരിയൽ എന്ന് പറഞ്ഞാൽ തേങ്ങാ. ജിഹാദ് എന്ന് പറഞ്ഞാൽ അർത്ഥം എനിക്ക് അറിയില്ല ലൗജിഹാദ് എന്നോക്കേ ഞാൻ കേട്ടിട്ടുണ്ട്.
അങ്ങനെ ഞാൻ ചന്തയിൽ കയറുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കാണുന്നത് ഞങ്ങളുടെ ഭാക്ഷയിൽ ചുമപ്പൻ കോര അഥവ ചെങ്കലവ എന്ന് പറയുന്ന മീനാണു. ഞാൻ അമ്മയോട് പറയും. അതും എങ്ങനെ… ഞാൻ മീന്റടുത്ത് ചെന്ന് കുത്തിയങ്ങ് ഇരിക്കും എന്നിട്ട് അമ്മയോട് പറയും അമ്മ ഈ മീൻ വാങ്ങ് എന്ന്. വില തീര കുറവാണു. എന്ന് വച്ചാൽ ഞങ്ങൾക്ക് ഒക്കേ വേടിക്കത്തക്ക വിലയേ ഒള്ളൂ. അപ്പോൾ അമ്മ പറയും മോനേ അത് കഴിച്ചു കൂട കോളറാ വരും. (എന്റെ അമ്മ മരിക്കുന്നത് വരെയും എന്നെ മോനേന്നേ വിളിക്കുമായിരുന്നുള്ളു) അങ്ങനെ ആ മീൻ ഒഴിവാക്കും.
പിന്നീട് നമ്മുടെ നാട്ടിൽ നിന്ന് കോളറാ എന്ന അസുഖം എന്നന്നേയ്ക്കുമായി നാടു കടത്തപ്പെട്ടു. ഈ ചെങ്കലവാ അല്ലെങ്കിൽ ചുമപ്പൻ കോര ഇപ്പോ നമ്മൾ കടയിൽ ചെന്നാൽ എന്താ വില സാധാരണക്കാരനു വാങ്ങാൻ പറ്റാത്ത വില. പക്ഷേ നാടു കടത്തപ്പെട്ട കോളറ എന്ന അസുഖം നമ്മുടെ നാട്ടിൽ തിരിച്ച് എത്തിയിരിക്കുന്നു. അതും തലസ്ഥാനത്ത്. അപ്പോൾ ഒരു കാര്യം വ്യക്തമാണു. ഈ അസുഖം കൊണ്ടു വരുന്നത് ചെങ്കലവ എന്ന ചുമപ്പൻ കോര അല്ല എന്നുള്ളത്.
എനിക്ക് ഒന്നേ പറയാനുള്ളു. അന്ന് ഈ അസുഖത്തേ നാടു കടത്തി വിട്ട ഭരണ കർത്താക്കൾ അല്ലെങ്കിൽ അതിനു ചുക്കാൻ പിടിച്ച ഡോക്റ്റർ മാർ ഉണ്ടായിരുന്നേങ്കിൽ ഇന്ന് ഏതെങ്കിലും ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുമായിരുന്നു.