പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: ടെക്സസ്സില്‍ നിന്നുള്ള മുന്‍ സെനറ്റര്‍ കെ ബെയ്ലി ഹച്ചിസണ്‍ അമേരിക്കയുടെ പുതിയ നാറ്റൊ അംബാസിഡര്‍ ആയി ചുമതലയേല്‍ക്കും.
1993 മുതല്‍ 2013 വരെ യു.എസ്. സെനറ്റില്‍ ടെക്സസ്സിനെ പ്രതിനിധീകരിച്ച് ഹച്ചിന്‍സണ്‍(72) നിയമനത്തിന് ഇന്ന്(ആഗസ്റ്റ് 3ന്) യു.എസ്. സെനറ്റ് അംഗീകാരം നല്‍കി.
നോര്‍ത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍(ചഅഠഛ) ആസ്ഥാനമായ ബെല്‍ജിയത്തില്‍ ഹച്ചിന്‍സന്റെ സേവനം യു.എസ്സിന് വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇവര്‍ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ റഷ്യന്‍ ആധിപത്യത്തെ ചെറുക്കുന്നതിനാണ് നാറ്റൊ രൂപീകൃതമായത്.
ടെക്സസ്സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തയായ നേതാവായിരുന്ന ഹെച്ചിന്‍സണ്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ ഹച്ചിന്‍സണ്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തിയിരുന്നത്.
അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ റഷ്യയുടെ സ്വാധീനത്തെകുറിച്ചു അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പരിചയ സമ്പന്നയായ ഹച്ചിസന്റെ നിയമനം ട്രമ്പിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.