ഒഹായൊ: 20 വര്‍ഷമായി അമേരിക്കയില്‍ അനധികൃതമായി കഴിഞ്ഞിരുന്ന ബിയാട്രിസ് മൊറാലസിനെ (37) മെക്സിക്കോയിലേക്ക് നാട് കടത്തി.ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ ഇല്ലീഗല്‍ ഇമ്മിഗ്രന്റാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.ഇവരുടെ ഭര്‍ത്താവ് നിയമവിധേയമായി അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്.
ഇരുവര്‍ക്കും ഇവിടെ ജനിച്ച നാല് കുട്ടികളുണ്ട്.ബിയാട്രിസ്സിന്റെ പേരില്‍ കേസ്സുകള്‍ ഒന്നും നിലവിലില്ലെങ്കിലും, അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാട് കടത്തുകയാല്ലാതെ വോറൊരുവഴിയുമില്ലെന്ന് ഐ സി ഇ വക്താവ് പറഞ്ഞു.നാല് കുട്ടികളുടെ പരിഗണന നല്‍കി ഇവരെ ഇവിടെ താമസിക്കുവാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷയാണ് ആഗസ്റ്റ് 1 ന് ഇവരെ മെക്സിക്കോയിലേക്ക് നാട് കടത്തിയതോടെ അസ്തമിച്ചതെന്ന് ഭര്‍ത്താവ് മൊറൊലൊസ് പറഞ്ഞു.
നാല് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു. എന്നാല്‍ യാതൊരു കാരണവശാലും അനധികൃത കുടിയേറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കുകയില്ല എന്ന ട്രംമ്പ് ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് അധികൃതര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.