Monday, April 28, 2025
HomeAmericaബ്രദര്‍ ജോബി ജോസഫ് സഭാ വസ്ത്രം സ്വീകരിച്ചു.

ബ്രദര്‍ ജോബി ജോസഫ് സഭാ വസ്ത്രം സ്വീകരിച്ചു.

ബ്രദര്‍ ജോബി ജോസഫ് സഭാ വസ്ത്രം സ്വീകരിച്ചു.

ജോയിച്ചന്‍ പുതുക്കുളം.
ലോസ്ആഞ്ചലസ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയിലെ വൈദീക വിദ്യാര്‍ത്ഥി ബ്രദര്‍ ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും സഭാ വസ്ത്രവും കാറോയയും സ്വീകരിച്ചു.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ബ്രദര്‍ ജോബി, സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ഇടവകാംഗമാണ്.
ജൂലൈ 16-നു ഞായറാഴ്ച സാന്റാ അന്ന ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, യൂത്ത് അപ്പോസ്റ്റലേറ്റര്‍ ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു മുഞ്ഞനാട്ട്, സാന്റാ അന്ന വികാരി ഫാ. ജയിംസ് നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പാലാ തിടനാട് വെള്ളൂക്കുന്നേല്‍ സെബാസ്റ്റ്യന്റേയും, ഉഴവൂര്‍ മുട്ടത്തില്‍ റൂബിയുടേയും പുത്രനാണ് ബ്രദര്‍ ജോബി. ജെറിന്‍ സഹോദരനാണ്.
ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.23
RELATED ARTICLES

Most Popular

Recent Comments