ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമായിരുന്നു. അസാധാരണ സംഭവത്തില്‍ നായികയായ പെണ്‍കുട്ടിയെ വലിയ തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് കളിയാക്കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ അവസ്ഥയും കാര്യങ്ങളും വിശദീകരിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രണയത്തെക്കുറിച്ച് കല്ല്യാണാലോചന തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതെതിര്‍ത്തു. മറ്റൊരു വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ വരനോടും ബന്ധത്തെക്കുറിച്ച് പറഞ്ഞു. എന്നാല്‍ പഴയ കാര്യം മറന്നേക്കു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇതോടെ ഗത്യന്തരമില്ലാതെയാണ് ഇറങ്ങി പോകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് ശേഷം വരന്റെ ചെവിയില്‍ കാര്യം പറഞ്ഞ ശേഷമാണ് പോയത്. ഇതോടെ ബന്ധുക്കള്‍ തമ്മില്‍ അടിപിടിയായി. എട്ടു ലക്ഷം രൂപ യുവാവിന് നഷ്ട പരിഹാരവും ലഭിച്ചു.
സംഭവത്തിന് പിന്നാലെ വന്‍ പരിഹാസങ്ങളാണ് പെണ്‍കുട്ടി നേരിട്ടത്. ഇതോടെയാണ് സുഹൃത്തുക്കള്‍ വിശദീകരണവുമായി എത്തിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു കളിയാക്കല്‍. സ്വന്തം ജീവതത്തിന്റെ തീരുമാനം എടുക്കാന്‍ ഇന്നും ചില പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നില്ല. അതിന്റെ ഉദാഹരണം മാത്രമാണ് ഈ പെണ്‍കുട്ടിയെന്നും പറയുന്നവര്‍ കുറവല്ല.